ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ജനുവരി 9 മുതൽ കൊത്തന്നൂർ എബനേസർ ക്യാംപസ് ഗ്രൗണ്ടിൽ

IPC Karnataka State Convention from 9th January 2025

Dec 16, 2024 - 15:04
Dec 16, 2024 - 15:05
 0
ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ജനുവരി 9 മുതൽ കൊത്തന്നൂർ എബനേസർ ക്യാംപസ് ഗ്രൗണ്ടിൽ

ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 38-ാമത് വാർഷിക കൺവൻഷൻ ജനുവരി 9 വ്യാഴം മുതൽ 12 ഞായർ വരെ കൊത്തന്നൂർ എബനേസർ ക്യാംപസ് ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 6ന് സ്റ്റേറ്റ് പ്രസിഡൻറ് പാ. കെ എസ് ജോസഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ എസ് ജോസഫ് , ജോസ് മാത്യു, ഡോ. വർഗീസ് ഫിലിപ്പ്, സാം ജോർജ് ,വിൽസൺ ജോസഫ്, റ്റി.ഡി. തോമസ് , ദാനീയേൽ കൊന്നനിൽക്കുന്നതിൽ, ഷിബു തോമസ്, ഡോ.ജോൺ കെ.മാത്യൂ, ഡോ. അലക്സ് ജോൺ, ഇ.ഡി. ചെല്ലാ ദുരൈ, രാജു ഗരു എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ബ്രദർ ജിൻസൺ ഡി.തോമസിൻ്റെ നേതൃത്വത്തിൽ പിവൈപിഎ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

കൺവൻഷനിൽ ദിവസവും വൈകിട്ട് 6.30 മുതൽ ഗാനശുശ്രൂഷ ,സുവിശേഷ പ്രസംഗം എന്നിവ നടക്കും. ജനുവരി 9 രാവിലെ 10.30 ന് ശുശ്രൂഷക സമ്മേളനം , വെള്ളി ,ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ 9.30 വരെ ബൈബിൾ ക്ലാസ്, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ സോദരി സമാജം സമ്മേളനം പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസിൻ്റെ നേതൃത്വത്തിൽ നടക്കും. സിസ്റ്റർ രേഷ്മ തോമസ് മുഖ്യാതിഥി ആയിരിക്കും.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് സുവിശേഷ വേലയിലായിരുന്ന ശുശ്രൂഷകരുടെ ഭാര്യമാരെ സോദരി സമാജം സമ്മേളനത്തിൽ പ്രവർത്തകർ ആദരിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും. സമാപന ദിവസമായ 12 ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷൻ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും സമാപിക്കും. കൺവെൻഷൻ്റെ അനുഗ്രഹത്തിനായി ജനുവരി 3 മുതൽ 5 വരെ ഹൊറമാവ് അഗര ഹെഡ്ക്വാർട്ടേഴ്സിൽ ഉപവാസ പ്രാർഥന നടക്കും.

കൺവെൻഷൻ ജനറൽ കൺവീനറായി സ്റ്റേറ്റ് സെക്രട്ടറി പാ. വർഗീസ് ഫിലിപ്പ് , ജോയിന്റ് കൺവീനർമാരായി പാ. സി.പി. സാമുവേൽ , ബ്രദർ സജി.ടി. പാറേൽ എന്നിവരെയും കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ ഉപസമതികളെയും തിരഞ്ഞെടുത്തു. പ്രയർ കൺവീനർ പാ. തോമസ് കോശി, പബ്ലിസിറ്റി കൺവീനർ പാ. വിൽസൺ തോമസ്, മീഡിയ കൺവീനർ പാ. ജോർജ് ഏബ്രഹാം , ഫിനാൻസ് കൺവീനർ ബ്രദർ പി ഒ സാമൂവേൽ എന്നിവരെയും പാസ്റ്റർമാരായ എ. വൈ. ബാബു, കെ പി ജോർജ്, ജോർജ് തോമസ്, സാബു ജോൺ, ജേക്കബ് ഫിലിപ്പ്, ബ്രദർ ജോസ് വർഗീസ്, ബ്രദർ സി.റ്റി.ജോസഫ്, ബ്രദർ ബിജു പാറയിൽ , ബ്രദർ ബ്ലൂസൺ എന്നിവരെയും വിവിധ ഉപസമിതികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു.

പാ. കെ.എസ്.ജോസഫിൻ്റെ നേതൃത്വത്തിൻ കീഴിൽ പ്രവർത്തിക്കുന്ന കർണാടക സ്റ്റേറ്റ് പ്രവർത്തകർ ഇക്കുറി കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കുന്നതിനാണ് 3 ഏക്കർ വിസ്തൃതിയുള്ള കൊത്തന്നൂർ എബനേസർ ക്യാംപസ് ഗ്രൗണ്ടിൽ കൺവെൻഷൻ നടത്തുന്നത്. കർണാടകയുടെ 31 ജില്ലകളിലായി 24 സെൻ്റർ സഭകളും 22 ഏരിയാ സഭകളും 925 ശുശ്രൂഷകരും കർണാടക സ്റ്റേറ്റ് ഐപിസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. കന്നട ഭാഷയിൽ വേദപംനത്തിനായി ബാംഗ്ലൂരിലും ഷിവമൊഗയിലും 2 ബൈബിൾ കോളേജുകൾ പ്രവർത്തിക്കുന്നു.
കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നും കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് താമസം, വാഹനസൗകര്യം തുടങ്ങി വിപുലമായ ഒരുക്കങ്ങൾ ചെയ്ത് വരുന്നതായി ബിസിപിഎ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്റ്റേറ്റ് പ്രസിഡൻ്റ് പാ. കെ. എസ്. ജോസഫ് , വൈസ് പ്രസിഡൻ്റ് പാ. ജോസ് മാത്യൂ, ജനറൽ കൺവീനർ പാ. ഡോ. വർഗീസ് ഫിലിപ്പ്, പബ്ലിസിറ്റി കൺവീനർ പാ. വിൽസൺ തോമസ് എന്നിവർ പറഞ്ഞു.