മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ

Dec 16, 2022 - 15:02
 0

ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ തീരുമാന പ്രകാരം എക്സിക്യൂട്ടീവ് അംഗങ്ങൾ മുഖ്യമന്ത്രിയുമായി കൂടി കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു. കേരളത്തിലെ പെന്തെകൊസ്തു ആരാധനാലയങ്ങളുടെ നിർമാണവുമായി ബന്ധപെട്ടുള്ള പ്രശ്നങ്ങൾ , സഭാഹാളുകളുടെ പണികൾ തടസ്സപ്പെടുത്തുന്ന സങ്കീർണ്ണമായ വ്യവസ്ഥകൾ ഇളവ് ചെയ്യുക, വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വന്ന ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മൃതശരീരങ്ങൾ സംസ്കരിക്കുന്നതിന് സെമിത്തേരികൾ അനുവദിക്കുക തുടങ്ങിയ കേരളത്തിലെ പെന്തകോസ്ത് സമൂഹം നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ അവതരിപ്പിച്ചു.

കൂടി കാഴ്ചയെ തുടർന്ന് ഈ വിഷയങ്ങൾ ഉന്നയിക്കുന്ന നിവേദനം ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് മുഖ്യമന്ത്രിക്ക് കൈ മാറി. വിഷയങ്ങൾ വിശദമായി പഠിച്ചു ഉചിതമായ തീരുമാനങ്ങൾ കൈ കൊള്ളുമെന്നു മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

മുഖ്യമന്ത്രിയുമായുള്ള കൂടി കാഴ്ച്ചയിൽ ഐപിസി ജനറൽ കൗൺസിൽ അംഗം റെജി കൊന്നനിൽക്കുന്നതിൽ, കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബിനു ജോർജ് എന്നിവരും സന്നിഹിതരായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0