ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സോദരി സമാജം ഏകദിന മീറ്റിംഗ് നടത്തപ്പെട്ടു.
IPC Palakkad North Center Women's Fellowship

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സോദരി സമാജം ഏകദിന മീറ്റിംഗ് ഇന്ന് കാഞ്ഞികുളം ഐപിസി ഗിൽഗാൽ പ്രയർ ഹാളിൽ വെച്ച് നടത്തപ്പെട്ടു. സെൻ്റർ സെക്രട്ടറി പാ.വിജു ആൻ്റണി അധ്യക്ഷത വഹിച്ചു മീറ്റിംഗിൽ സോദരി സമാജം പ്രസിഡൻ്റ് ഏലിയാമ്മ മത്തായി സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷീബ സിജു കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് വായിച്ചു. ട്രഷറർ ലൗസി നെബു സാമ്പത്തിക വരവ് ചെലവ് കണക്കുകൾ സമർപ്പിച്ചു.
JOIN CHRISTIAN NEWS WHATSAPP CHANNEL | Register free christianworldmatrimony.com
സെൻ്റർ മിനിസ്റ്റർ എം.വി.മത്തായി, പാ.നെബു മാത്സൻ എന്നിവർ വചനം സംസാരിച്ചു. സെൻ്ററിലെ ദൈവദാസിമാർ സാക്ഷ്യങ്ങൾ പറഞ്ഞു. സോദരി സമാജം സഹോദരിമാർ ആരാധന ലീഡ് ചെയ്തു.
Register free christianworldmatrimony.com