ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ 39-ാമത് കൺവൻഷൻ ജനു. 26 മുതൽ

IPC Thiruvananthapuram North Centre Convention from 26th January

Jan 26, 2023 - 18:02
Jan 26, 2023 - 18:21
 0
ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ 39-ാമത് കൺവൻഷൻ ജനു. 26  മുതൽ

ഐ പി സി തിരുവനന്തപുരം നോർത്ത് സെന്റർ 39-ാമത് വാർഷിക കൺവെൻഷൻ ജനുവരി 26 വ്യാഴം മുതൽ 29 ഞായർ വരെ വൈകുന്നേരം 5.30 മുതൽ ശ്രീകാര്യം ചെക്കാലമുക്ക് ലീലാ ആഡിറ്റോറിയത്തിൽ നടക്കും. പകൽ യോഗങ്ങൾ രാവിലെ 9.30 മുതൽ ശ്രീകാര്യം ഐ പി സി പെനിയേൽ ദൈവസഭയിലും നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. ശാമുവേൽ ഉത്ഘാടനം നിർവ്വഹിക്കും.

ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ്, ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ സജി കാനം, പാസ്റ്റർ ബി. മോനച്ചൻ കായംകുളം, പാസ്റ്റർ കെ ജെ തോമസ് കുമളി എന്നിവർ പ്രസംഗിക്കുന്ന  കൺവെൻഷനിൽ തിരുവനന്തപുരം ജെ ബി ഡബ്ല്യു സി മ്യൂസിക്ക് ഗാനശുശ്രൂഷ നിർവ്വഹിക്കും.