ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് :മിഷൻ കോൺഫറൻസ് മെയ്‌ 31 മുതൽ

May 31, 2023 - 16:41
May 31, 2023 - 16:50
 0
ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് :മിഷൻ കോൺഫറൻസ്  മെയ്‌ 31 മുതൽ

ദൈവദാസന്മാരെ സുവിശേഷീകരണത്തിന്നായി കൂടുതൽ ശക്തരാക്കുക എന്ന ലക്ഷ്യത്തോടെ, ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ മെയ്‌ 31 മുതൽ ജൂൺ 2 വരെ, കബർഡംഗ ഡി എഫ് ബ്ലൈൻഡ് സ്കൂളിൽ  ശുശ്രൂഷകന്മാർക്കും കുടുംബത്തിനും വേണ്ടിയുള്ള ത്രിദിന മിഷൻ കോൺഫറൻസ് നടക്കും. 

 ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിന്നി പാറയിലിന്റെ അധ്യക്ഷതയിൽ, സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി എ കുര്യൻ  ഉദ്ഘാടനം  ചെയ്യുന്ന കോൺഫറൻസിൽ  പാസ്റ്റർ സജി മാത്യു ഗുജറാത്ത്‌, മുഖ്യ പ്രഭാഷകൻ ആയിരിക്കും. 

കോൺഫറൻസിന്റെ ആദിയോടന്തം കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക സെഷനുകളും ജൂൺ 2 വെള്ളിയാഴ്ച്ച ഓർഡിനേഷൻ സർവീസും നടക്കും.

Amazon Weekend Grocery Sales - Upto 40 % off

ബംഗാളിന്റെ വടക്കേ അറ്റമായ ഡാർജിലിങ് മുതൽ തെക്ക് മെദിനിപൂർ വരെയുള്ള ജില്ലകളിലെ ദൈവദാസന്മാരും കുടുംബങ്ങളും ഈ ത്രിദിന കോൺഫറൻസിൽ പങ്കെടുക്കും. പാസ്റ്ററന്മാരായ പ്രദീപ്‌ കുമാർ, രാജീവ് ദത്ത, രാജു മത്തായി, ബന്റി നന്തി, ജെയ്സൺ അഗസ്റ്റിൻ , വിക്കി ഹേല, ഗൗർ പത്ര എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുമെന്ന് ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് ജനറൽ കൗൺസിൽ അംഗം ബ്രദർ പി.സി ചാക്കോ അറിയിച്ചു

Read in English : 3 days mission conference at Kabardanga DF Blind School under the auspices of IPC West Bengal State

Register free  christianworldmatrimony.com

christianworldmatrimony.com