കണ്ണൂർ ഐപിസി രഹബോത്ത് സഭയുടെ ദശാബ്ദി സമ്മേളനം
IPC rehaboth Church 10th Anniverssary conference

ഐപിസി രഹബോത്ത് കണൂർ സഭയുടെ ദശാബ്ദി സമ്മേളനം കണ്ണൂർ ട്രാൻസ്പോർട്ട് സ്റ്റാൻഡിനു എതിർവശത്തുള്ള ചേമ്പർ ഹാളിൽ വച്ച് സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4:30 വരെ നടക്കും. ഈ സമ്മേളനത്തിൽ ദൈവ വചനത്തിൽ നിന്ന് പാസ്റ്റർ എം ജെ ഡൊമിനിക് ( ഐപിസി കണ്ണൂർ സെന്റർ മിനിസ്റ്റർ ) പാസ്റ്റർ അരുൾ ആനന്ദം ( മാർത്താണ്ഡം) സുവി: നെൽസൺ പീറ്റർ ( ലണ്ടൻ) തുടങ്ങിയവർ ശുശ്രൂഷിക്കുകയും ജീവവാഴ്‌വ് മ്യൂസിക് ടീം കണ്ണൂർ വർഷിപ്പ് നേതൃത്വം നൽകുകയും ചെയ്യും. പ്രസ്തുത സമ്മേളനത്തിന് ഐപിസി രഹബോത്ത് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ മോഹൻ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9895766593