ബ്രദർ ജോൺസൺ മാമ്മൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
Johnson Mammen
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് തോന്ന്യാമല സഭാ അംഗവും, മുൻ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ അംഗവുമായിരുന്ന പത്തനംതിട്ട തോന്ന്യാമല പരുവപ്ലാക്കൽ ബ്രദർ ജോൺസൺ മാമ്മൻ (61 വയസ്സ്) വൈദ്യുതാഘാതം ഏറ്റതിനെ തുടർന്ന് മെയ് 26 ഞാറാഴ്ച്ച വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കിണറ്റിലെ മോട്ടോർ പമ്പ് ഓൺ ചെയ്തിട്ടും പ്രവർത്തിക്കാത്തതിനാൽ മോട്ടോർ പമ്പ് പരിശോധിക്കാൻ പോയപ്പോൾ കനത്ത വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. കുറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഭാര്യ തിരക്കി ചെന്നപ്പോൾ വൈദ്യുതാഘാതമേറ്റ് നിലത്ത് വീണ് കിടക്കുന്ന ജോൺസൺ മാമ്മനെയാണ് കണ്ടത്. ഭാര്യയെയും ഷോക്ക് അടിച്ചെങ്കിലും പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടു. ഉടൻ തന്നെ അദ്ദേഹത്തെ സഭാ വിശ്വാസികളും നാട്ടുകാരും കൂടി പത്തനംതിട്ട ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ : സിസ്റ്റർ ലിസി ജോൺസൺ. മക്കൾ : ലിജോ ജോൺസൺ (എറിക്ക്), ജൂയാന. മക്കൾ ഇരുവരും വിവാഹിതരാണ്.