മണിപ്പൂർ കലാപം: ജനഗാഗ്രതാ സദസ്സും റാലിയും

Jun 27, 2023 - 16:29
 0

യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം സംഘടിപ്പിച്ച ക്രൈസ്തവ ജന ജാഗ്രതാ സദസ്സും മണിപ്പൂർ ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രതിഷേധ പ്രകടനവും നടന്നു. പയ്യാവൂർ സെൻ്റ്ആനീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യുസിഎഫ് ജില്ലാ പ്രസിഡൻ്റ് സജി തെക്കേമുറി അധ്യക്ഷത വഹിച്ചു. വിദ്യാർഥി – യുവജന നേതാവ് അലോഹാ ബെന്നി ഉത്ഘാടനം നിർവ്വഹിച്ചു.

Also Read: മണിപ്പൂരിലെ പീഡിത സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആസാമിലെ ക്രൈസ്തവ വിശ്വാസികൾ

പ്രഭാഷകനും ആക്ടിവിസ്റ്റുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് “ഇന്ത്യയുടെ സാമൂഹിക പരിവർത്തനത്തിലും രാഷ്ട്രനിർമ്മാണത്തി ലും കേരളത്തിൻ്റെ സാംസ്കാരിക നവോത്ഥാനത്തിലും മിഷണറി പ്രസ്ഥാനം നൽകിയ സംഭാവനകൾ ” എന്ന വിഷയത്തെ അധികരിച്ച് വിഷയാവതരണം നടത്തി സംസാരിച്ചു.

Also Read: മണിപ്പൂരിൽ സമാധാനം ആഹ്വാനം ചെയ്ത് ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ

അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, റവ. ഫാദർ നോബിൾ ഓണംകുളം, റവ. ഫാദർ സുനിൽ പാറയ്ക്കൽ, റവ. ഫാദർ ജിബിൽ കുഴിവേലിൽ, സജി കാക്കനാട്ട്, ജസ്റ്റിൻ ഇളയാനിക്കാട്ട്, ബെന്നി ഉഴയത്തുവാൽ, പാസ്റ്റർന്മാരായ ജെയ്മോൻ, മാത്യൂ, ജോൺ പോൾ, സിബിച്ചൻ ചങ്ങനാശേരി, ബെന്നി പണ്ടാരശേരിയിൽ എന്നിവർ പ്രസംഗിച്ചു. മണിപ്പൂർ ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പയ്യാവൂർ ടൗണിൽ പ്രകടനം നടത്തി.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0