മാവേലിക്കര ഈസ്റ്റ്‌ പിവൈപിഎ യുവജന ആത്മീയ സംഗമവും സമ്മാന വിതരണവും

Oct 13, 2022 - 18:43
Oct 13, 2022 - 19:06
 0

ഐപിസി മാവേലിക്കര ഈസ്റ്റ്‌ സെന്റർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ 2022 ഒക്ടോബർ 30 ഞായറാഴ്ച വൈകിട്ട് 3.30 മുതൽ 7 മണി വരെ സംഗീത വിരുന്നും 2021 താലന്ത് പരിശോധനയിലെ വിജയികൾക്കുള്ള സമ്മാനവിതരണവും ഐപിസി കുറത്തികാട് ബെഥേൽ സഭയിൽ വെച്ച് നടത്തപ്പെടുന്നു. ഐപിസി മാവേലിക്കര ഈസ്റ്റ്‌ സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ തോമസ് ഫിലിപ്പ് യോഗം ഉത്ഘാടനം ചെയ്യും.

പാസ്റ്റർ ജയിംസ് ജോർജ് വെൺമണി നയിക്കുന്ന ക്ലാസുകളും ഇന്ന് ക്രൈസ്തവ മാധ്യമരംഗത്തു അനുഗ്രഹിക്കപ്പെട്ട നിലയിൽ സംഗീത ശുശ്രൂഷ നയിക്കുന്ന പവർവിഷനിലെ ഗായകർ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0