നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാംമ്പ് ഫെബ്രു. 21 ന് ചെങ്ങന്നൂരിൽ. ഇപ്പോൾ രജിസ്റ്റർ ചെയ്യാം

NORKA Certificate Attestation

Feb 12, 2024 - 16:46
Feb 12, 2024 - 16:46
 0
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില് നോര്ക്ക റൂട്ട്സ് പുതുതായി ആരംഭിച്ച റീജിയണൽ സബ് സെന്ററിൽ വിദ്യാഭ്യാസ സര്ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു (ഒന്നാം നില, ചിറ്റൂര് ചേംബേഴ്സ് ബില്ഡിംങ് റെയിൽവേ സ്റ്റേഷന് സമീപം, ചെങ്ങന്നൂര്, ആലപ്പുഴ ജില്ല) . 2024 ഫെബ്രുവരി 21-ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ നടക്കുന്ന അറ്റസ്റ്റേഷനില് മുന്കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോര്ട്ട്, സര്ട്ടിഫിക്കറ്റുകൾ, മാര്ക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും, പകര്പ്പും സഹിതം പങ്കെടുക്കാവുന്നതാണ്. വ്യക്തിവിവര സര്ട്ടിഫിക്കറ്റുകളുടെ (Personal Documents) അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പില് സ്വീകരിക്കും.
അന്നേ ദിവസം നോര്ക്ക റൂട്ട്സിന്റെ തിരുവനന്തപുരം സെന്ററിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല.
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (MHRD) മാര്ഗ്ഗ നിര്ദ്ദേശങ്ങള് അനുസരിച്ച് വിദ്യാഭ്യാസ സര്ട്ടിഫിക്കറ്റുകള് സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള ഗവണ്മെന്റുകള് അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്ക്ക റൂട്ട്‌സ്. വിദ്യാഭ്യാസം (Education), വ്യക്തിഗത വിവരങ്ങള് അടങ്ങിയ സര്ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്, ഹോം അറ്റസ്‌റ്റേഷന്, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല് അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല് എന്നിവ നോര്ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്. യു.എ.ഇ, ഖത്തര്, ബഹറൈന്, കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്ക്കും അപ്പോസ്റ്റില് അറ്റസ്റ്റേഷനു വേണ്ടിയും നോര്ക്ക റൂട്ട്‌സ് വഴി സര്ട്ടിഫിക്കറ്റുകള് സമര്പ്പിക്കാവുന്നതാണ്. കേരളത്തില് നിന്നുളള സര്ട്ടിഫിക്കറ്റുകള് മാത്രമേ നോര്ക്കാ റൂട്ട്‌സ് വഴി അറ്റസ്‌റ്റേഷനു നല്കാന് കഴിയൂ. കൂടുതല് വിവരങ്ങള്ക്ക് (CHENGANNUR) +91 479 208 0428, +91-9188492339 (THIRUVANANTHAPURAM) 0471-2770557, 2329950 (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0