NICOG: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനുവരി 10 മുതൽ
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 48 മത് ജനറൽ കൺവൻഷൻ 2024 ജനുവരി 10 ബുധൻ മുതൽ 14 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ , പാസ്റ്റർ ബിജു തമ്പി, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ജെയിംസ് ജോർജ് ഉമ്മൻ, പാസ്റ്റർ റ്റി എം കുരുവിള, സിസ്റ്റർ മറിയാമ്മ തമ്പി , സിസ്റ്റർ ജാൻസി തോമസ് , പാസ്റ്റർ ബിനു തമ്പി, പാസ്റ്റർ പ്രിൻസ് തോമസ് , പാസ്റ്റർ അനീഷ് തോമദ് , പാസ്റ്റർ മാർട്ടിൻ ഫിലിപ്പ് , പാസ്റ്റർ ബോബൻ തോമസ്, പാസ്റ്റർ നൂറുദ്ദിൻ മുള്ള, പാസ്റ്റർ രഞ്ജിത്ത് എബ്രഹാം , പാസ്റ്റർ ഷിബിൻ സാമുവേൽ എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും
ലോർഡ്സൺ ആൻ്റെണി, ജോയൽ പടവത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കും. ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് :+91 9447473107
View this post on Instagram
Register free christianworldmatrimony.com
JOIN CHRISTIAN NEWS WHATSAPP CHANNEL