ഐപിസി കൽപ്പറ്റ സെന്റർ സോദരി സമാജത്തിനു പുതിയ നേതൃത്വം

New Leadership for IPC kalpetta Centre womens fellowship

Apr 14, 2023 - 16:15
 0
ഐപിസി കൽപ്പറ്റ സെന്റർ സോദരി സമാജത്തിനു പുതിയ നേതൃത്വം

ഐപിസി കൽപ്പറ്റ സെന്റർ സോദരി സമാജത്തിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സൂസൻ തോമസ്, വൈസ് പ്രസിഡന്റായി അന്നമ്മ ജോർജ്, സെക്രെട്ടറി മേഴ്‌സി മാത്യു, ജോയിന്റ് സെക്രെട്ടറി ലീലാമ്മ സന്തോഷ്, ട്രഷറർ എലിസബത്ത് ഷാജി എന്നിവരെ തിരഞ്ഞെടുത്തു.

കൂടാതെ കമ്മിറ്റി അംഗങ്ങളായി ജൈനമ്മ ചെറിയാൻ, ഡെയ്സി ബിനു, ലൈസാമ്മ തോമസ്, ലിസ്സി ജോസഫ്, മിനി ലാലുമോൻ, രാജി ബാബു, ജെസ്സമ്മ അഗസ്റ്റിൻ എന്നിവരെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് സിസ്റ്റർ സൂസൻ തോമസ് കൺവൻഷൻ - ടി.വി പ്രഭാഷകയും ഐപിസി സോദരി സമാജം മുൻ ജനറൽ പ്രസിഡണ്ട് കൂടിയാണ്. കൂടാതെ അന്തർദേശീയ തലത്തിലുള്ള വിവിധ മലയാളീ പെന്തെകോസ്തു സഹോദരി കൂട്ടായ്‍മകൾക്ക് നേതൃത്വം നൽകി വരുന്നു.