ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
New leadership for IPC General Council

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 2023 – 26 ലേക്കുള്ള പുതിയ ഭരണസമിതി. സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. പാസ്റ്റർ ടി. വത്സൻ എബ്രഹാം (ജനറൽ പ്രസിഡന്റ്), പാസ്റ്റർ ഫിലിപ്പ് പി. തോമസ് (ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ ബേബി വർഗീസ് (ജനറൽ സെക്രട്ടറി), പാസ്റ്റർ തോമസ് ജോർജ്, വർക്കി എബ്രഹാം കാച്ചാണത്ത് (ഇരുവരും ജോയിന്റ് സെക്രട്ടറിമാർ), ജോൺ ജോസഫ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
മറ്റു സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപ്പട്ടിക തുടക്കത്തിലേ തള്ളിക്കളഞ്ഞതിനാൽ ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മാത്രമായിരുന്നു വോട്ടെടുപ്പ്. എതിർ പാനലുകളിലുള്ളവരുടെ നോമിനേഷനുകൾ തള്ളി ഭരണം പിടിച്ചെടുക്കുകയായിരുന്നുവെന്ന് നോമിനേഷൻ സമർപ്പിച്ചവർ അഭിപ്രായപെട്ടു. നടപടി ക്രമങ്ങളിൽ ഇലക്ഷൻ കമ്മീഷന്റെ ഭാഗത്തുനിന്ന് ക്രമക്കേടുകൾ ഉണ്ടായെന്ന് പരക്കെ ആക്ഷേപമുണ്ട്.