പി.വൈ.പി.എ (PYPA) ഷാർജ വർഷിപ് സെന്ററുമായി കൈകോർത്തു എഡ്യുകെയർ പദ്ധതി | Educate Project | PYPA
PYPA Educare project has joined hands with PYPA Sharjah Worship Centre
പി.വൈ.പി.എ (PYPA) കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ പി.വൈ.പി.എ (PYPA) ഷാർജ വർഷിപ് സെന്ററുമായി ചേർന്ന് എഡ്യുകെയർ പദ്ധതിയും ഇടുക്കി ലീഡർഷിപ്പ് കോൺഫെറൻസും ഒക്ടോബർ 10ന് ഐപിസി നരിയൻപ്പാറ പെനിയേൽ സഭയിൽ നടന്നു. ഇടുക്കി മേഖല പി.വൈ.പി.എ (PYPA) പ്രസിഡന്റ് അഡ്വ. ജോൺലി ജോഷി അധ്യക്ഷത വഹിച്ചു. ഐപിസി യു.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്‌ഘാടനം നിർവഹിച്ചു മുഖ്യസന്ദേശം നൽകിയ സമ്മേളനത്തിൽ പി.വൈ.പി.എ (PYPA) സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളുമ്പുകണ്ടം സ്വാഗതം പറഞ്ഞു. സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ വിഷയാവതരണം നടത്തി സംസാരിച്ചു. ഐപിസി ഉപ്പുതറ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.വി. വർക്കി എഡ്യുകെയർ പദ്ധതി ഉത്ഘാടനം നിർവഹിച്ചു. സംസ്ഥാന പി.വൈ.പി.എ (PYPA) എല്ലാ മേഖലകളിലും നൽകിവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയാണ് എഡ്യുകെയർ. നിലവിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് എഡ്യുകെയർ വഴിയായി സഹായങ്ങൾ വിതരണം ചെയ്തു.
JOIN CHRISTIAN NEWS WHATSAPP CHANNEL | Register free christianworldmatrimony.com
പി.വൈ.പി.എ (PYPA) സംസ്ഥാന വൈസ് പ്രസിഡന്റ് സുവി. മോൻസി പി. മാമൻ മുഖ്യ സന്ദേശം അറിയിച്ചു. പ്രസിഡന്റ് സുവി. ഷിബിൻ ജി ശാമുവൽ സമാപന സന്ദേശം നൽകി. ഇടുക്കി നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോയ് പെരുമ്പാവൂർ, ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ടോം കട്ടപ്പന, രഞ്ജിത് ദാസ്, പി.വൈ.പി.എ (PYPA) എഡ്യുകെയർ ചെയർമാൻ നീരജ് മാത്യു, പി.വൈ.പി.എ (PYPA) ഓഫീസ് സെക്രട്ടറി പാസ്റ്റർ ബെൻസൺ ജോൺസൻ എന്നിവർ ആശംസകൾ അറിയിച്ചു.
ഇടുക്കി - ഹൈറേഞ്ച് മേഖലകളിൽ നിന്നുമായി പ്രതിനിധികൾ പങ്കെടുത്തു. ഭാവികല പ്രവർത്തനങ്ങളും വിലയിരുത്തി. സംസ്ഥാന പി.വൈ.പി.എ (PYPA) ട്രഷറർ ഷിബിൻ ഗിലെയാദ് നന്ദി അറിയിച്ചു. പി.വൈ.പി.എ (PYPA) ക്വയർ ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ എബ്രഹാം സി.വി, ടോം കുരുവിള, എന്നിവർ നേതൃത്വം നൽകി.
Register free christianworldmatrimony.com