പി വൈ പി എ കേരളാ സ്റ്റേറ്റ് താലന്ത് പരിശോധനയ്ക്ക് അനുഗ്രഹീത സമാപ്തി.

Dec 15, 2022 - 17:33
Dec 15, 2022 - 17:34
 0

പി വൈ പി എ കേരളാ സ്റ്റേറ്റ് താലന്ത് പരിശോധനയ്ക്ക് അനുഗ്രഹീത സമാപ്തി.  പി വൈ പി എ പത്തനംതിട്ട  മേഖലാ  241 പോയിന്റുകൾ നേടി,   ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

പി വൈ പി എ കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ അജു അലക്സ്‌ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഐപിസി കേരളാ സ്റ്റേറ്റ് ജോ. സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് ഉത്ഘാടനം നിർവഹിച്ചു.

പി വൈ പി എ കോട്ടയം മേഖല റണ്ണേഴ്‌സ് അപ്പ് (212 പോയിൻറ് ),  തിരുവനന്തപുരം മേഖലാ പി വൈ പി എ (192 പോയിൻറ്)മൂന്നാം സ്ഥാനം നേടി.

36 പോയിന്റുകൾ നേടിയ ഐപിസി അർത്തുങ്കൽ സഭാംഗം സിസ്റ്റർ മെറീന ഡോമിനിക്ക് വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. (എറണാകുളം സെന്റർ, എറണാകുളം സോൺ) സെന്റർ അടിസ്ഥാനത്തിൽ 135 പോയിന്റുകൾ നേടിയ ഐപിസി എറണാകുളം സെന്റർ ഒന്നാം സ്ഥാനവും,  തൃശൂർ ഈസ്റ്റ്‌ സെന്റർ പി വൈ പി എ 95 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തും, 81 പോയിന്റുകളോടെ കുമ്പനാട് സെന്റർ പി വൈ പി എ മൂന്നാം സ്ഥാനവും നേടി.

അഞ്ച് വേദികളിലായി നടത്തപ്പെട്ട താലന്ത് പരിശോധനയിൽ കേരളത്തിലെ ഒൻമ്പത് മേഖലകളിൽ നിന്നുമുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. സംസ്ഥാന പി വൈ പി എ എക്സിക്യൂട്ടീവ്സ് & താലന്ത് പരിശോധന വിഭാഗം നേതൃത്വം നൽകി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0