പി.വൈ.പി.എ കോട്ടയം നോർത്ത് പ്രവർത്തന ഉദ്ഘാടനവും യുവജന ക്യാമ്പും നടന്നു

Sep 20, 2022 - 18:11
 0
പി.വൈ.പി.എ കോട്ടയം നോർത്ത്  പ്രവർത്തന ഉദ്ഘാടനവും യുവജന ക്യാമ്പും നടന്നു
സെപ്റ്റംബർ 7, 8 തീയതികളിൽ പി.വൈ.പി.എ കോട്ടയം നോർത്ത് സെന്ററിന്റെ 2022 – 25 വർഷങ്ങളിലേക്കുള്ള പ്രവർത്തന സമിതിയുടെ ഉദ്ഘാടനവും 45 മത് യുവജന ക്യാമ്പും നടന്നു. സെൻട്രൽ മിനിസ്റ്റർ പാസ്റ്റർ സണ്ണി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഫെയ്ത്ത് മോൻ ജെ സ്വാഗതം ആശംസിച്ചു. പാസ്റ്റർ സ്റ്റാൻലി അലക്സ് ലഘു സന്ദേശം നൽകി. പിന്നീട് നടന്ന പൊതുയോഗത്തിൽ നിയുക്ത സെന്റർ പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് അധ്യക്ഷനായിരുകയും പാസ്റ്റർ രാജേഷ് ഏലപ്പാറ സംഗീത ആരാധനയും വചന ശുശ്രൂഷയും നിർവഹിച്ചു. പാസ്റ്റർ എം വി എബ്രഹാം സമിതി അംഗങ്ങളെ പരിചയപ്പെടുത്തുകയും പാസ്റ്റർ തോമസ് ജോൺ അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്തു. ദാനിയേൽ പുതുപ്പള്ളി, ഗ്രേസ്സൺ മാങ്ങാനം എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ഏകദേശം 330 ഓളം പേർ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത് പങ്കെടുത്തു. സമയം തക്കത്തിൽ ഉപയോഗിക്കുക (കൈറോസ് ) എന്ന വിഷയം ആസ്പദമാക്കി പാസ്റ്റർ സുനിൽ സക്കറിയ വിഷയ അവതരണം നടത്തി. പാസ്റ്റർ ജോർജ് ജോൺ അപ്പോളജിസ്റ്റ് ക്ലാസുകളും നയിച്ചു. മുതിർന്നവർക്കുള്ള ക്ലാസുകളും ചർച്ചയും പാസ്റ്റർ സജീവ് എബ്രഹാമും യുവജനങ്ങൾക്കുള്ള കൗൺസിലിംഗ് സെക്ഷൻ ഇവാ. ഷാർലെറ്റ് പി മാത്യുയും എടുത്തു. സമാപന സമ്മേളനത്തിൽ ക്യാമ്പ് ജനറൽ കൺവീനർ പാസ്റ്റർ മാത്യു തരകൻ അധ്യക്ഷനായിരുകയും അടിമാലി ആദിവാസി കോളനിയിൽ മിഷനറിയായി പ്രവർത്തിക്കുന്ന ഇവാ. അനിൽ ജോർജ് മിഷൻ ചലഞ്ച് നൽകുകയും ചെയ്തു. ചിലർ സുവിശേഷവേലയ്ക്ക് സമർപ്പിക്കപ്പെടുകയും ചെയ്തു. സെന്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ പിടി അലക്സാണ്ടർ സമാപന സന്ദേശം നൽകി. ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം ഷെറിൻ ജേക്കബ്, മുൻ സെന്റർ പി.വൈ.പി.എ പ്രസിഡന്റ് സാം സ്കറിയ എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പ് ലോഗോ ഡിസൈൻ ചെയ്ത ജയ്സൻ ജോസിനെ പ്രത്യേകം അഭിനന്ദിച്ചു. സെന്റർ പി.വൈ.പി.എ സെക്രട്ടറി ഡോ. ഫെയ്ത്ത് ജെയിംസ് നന്ദി പ്രകാശിപ്പിച്ചു. സെന്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ സജീ മോഹൻ, ട്രഷറർ ഫിന്നി മാത്യു, പബ്ലിസിറ്റി കൺവീനർ ഫിന്നി ബേബി എന്നിവരും മറ്റ് കൗൺസിൽ അംഗങ്ങളും ക്യാമ്പ് കമ്മിറ്റിയും വിജയകരമായ നടത്തിപ്പിന് നേതൃത്വം വഹിച്ചു.