പി വൈ പി എ മാവേലിക്കര ഈസ്റ്റ് സെന്റർ – ഇവാഞ്ചലിസം ബോർഡ്: ലഹരി വിരുദ്ധ ബോധവൽക്കരണ സുവിശേഷ റാലി

Jan 21, 2023 - 15:38
Jan 21, 2023 - 17:43
 0
പി വൈ പി എ മാവേലിക്കര ഈസ്റ്റ് സെന്റർ – ഇവാഞ്ചലിസം ബോർഡ്: ലഹരി വിരുദ്ധ ബോധവൽക്കരണ സുവിശേഷ റാലി

പി വൈ പി എ മാവേലിക്കര ഈസ്റ്റ് സെന്ററിന്റെയും ഇവാഞ്ചലിസം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജനുവരി 26 വ്യാഴാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സുവിശേഷ റാലി നടക്കും. മാവേലിക്കരയിൽ രാവിലെ 9 മണിക്ക് ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ഘാടന സന്ദേശം നൽകുന്ന സമ്മേളനത്തിൽ മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്യും.


ഇവാ: അജു അലക്സ് (സംസ്ഥാന പി വൈ പി എ പ്രസിഡന്റ്), പാസ്റ്റർ മനു വർഗീസ് (ആലപ്പുഴ മേഖലാ പി വൈ പി എ പ്രസിഡന്റ്), പാസ്റ്റർ അനീഷ് ചെങ്ങന്നൂർ, പാസ്റ്റർ സനീഷ് ഏറമ്പത്ത്, പാസ്റ്റർ ഷാജഹാൻ എന്നിവർ സന്ദേശങ്ങൾ നൽകും. മാവേലിക്കരയിൽ നിന്നാരംഭിക്കുന്ന റാലി പുതിയകാവ്, കൊല്ലകടവ്, വെണ്മണി, മാങ്കാംകുഴി,ചുനക്കര വഴി വൈകിട്ട് 6ന് ചാരുംമൂട്ടിൽ സമാപന സമ്മേളനം നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow