പാസ്റ്റർ ബാബു ചെറിയാൻ പിറവം ലണ്ടനിൽ ശുശ്രൂഷിക്കുന്നു

Oct 13, 2022 - 18:43
Oct 13, 2022 - 19:17
 0

ലണ്ടനിലെ പ്രഥമ മലയാളി പെന്തകോസ്ത് സഭയായ ലണ്ടൻ പെന്തകോസ്തൽ സഭയുടെ ആഭിമുഖ്യത്തിൽ ലണ്ടന്റെ വിവിധയിടങ്ങളിൽ പാസ്റ്റർ ബാബു ചെറിയാൻ പിറവം ദൈവവചനം ശുശ്രൂഷിക്കുന്നു. ഒക്ടോബർ 17ന് ബാസിൽഡണ്ണിലും (St. Nicholas Church, SS15 5SZ), 18ന് ഹാർലോയിലും (St. Paul’s Parish, CM20 1LP), 20ന് ചെമ്സ്ഫോഡിലും (Broomfield Church, CM1 7AG), 22ന് റോംഫോർഡിലുള്ള എൽ.പി.സി സഭഹാളിൽ വച്ചുമാണ് (London Pentacostal Church, Oasis Center, Essex Road, Chadwell Heath, RM6 4JA) ഏകദിന കൺവൻഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. 

ഒക്ടോബർ 17 ബാസിൽഡൺ  (St. Nicholas Church, SS15 5SZ)
ഒക്ടോബർ 18 ഹാർലോയി (St. Paul’s Parish, CM20 1LP)
ഒക്ടോബർ 19 റോംഫോർഡിലുള്ള എൽ.പി.സി സഭ
ഒക്ടോബർ 20 ചെമ്സ്ഫോഡ്  (Broomfield Church, CM1 7AG)
ഒക്ടോബർ 21 റോം ഫോർഡിലുള്ള എൽ.പി.സി സഭ
ഒക്ടോബർ 20 റോംഫോർഡിലുള്ള എൽ.പി.സി സഭ

എല്ലാ ദിവസവും വൈകുന്നേരം 7.30 മുതലാണ് കൺവൻഷനും ബൈബിൾ ക്ലാസുകളും നടത്തപ്പെടുന്നത്. കൺവൻഷനിൽ എൽ.പി.സി ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഒക്ടോബർ 19നും 21നും പാസ്റ്റർ ബാബു ചെറിയാൻ നയിക്കുന്ന പ്രത്യേക വേദപഠന ക്ലാസുകളും റോംഫോർഡിലുള്ള സഭയിൽ വച്ച് ക്രമീകരിച്ചിരിക്കുന്നു.  ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ദൈവജനത്തേയും ഈ ദിവസങ്ങളിൽ നടക്കുന്ന ക്ലാസ്സിലേക്കും കൺവൻഷനിലേക്കും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ലണ്ടൻ പെന്തക്കോസ്ത് സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0