പാസ്റ്റർ ഡോ. ടി. വൽസൻ ഏബ്രഹാം (74) കർത്തൃസന്നിധിയിൽ
Pastor Dr. T. Valsan Abraham
ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (IPC) ജനറൽ പ്രസിഡന്റും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഡോ. വൽസൻ ഏബ്രഹാം (74) അമേരിക്കയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം നവംബർ 4 ബുധനാഴ്ച വൈകീട്ടാണ് അന്തരിച്ചത്.
ഐപിസി (IPC) സ്ഥാപക നേതാക്കളിൽ ഒരാളായ പാസ്റ്റർ കെ.ഇ. ഏബ്രഹാമിന്റെ കൊച്ചുമകനും പാസ്റ്റർ ടി.എസ്. ഏബ്രഹാമിന്റെയും മേരി ഏബ്രഹാമിന്റെയും മകനുമാണ്.
ഇന്ത്യ ഗോസ്പൽ ഔട്ട്‌റീച്ച് സ്ഥാപകനും പ്രസിഡന്റുമായ അദ്ദേഹം ഇന്ത്യ ബൈബിൾ കോളജ് ആൻഡ് സെമിനാരിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1984 മുതൽ ഇന്ത്യയിലുടനീളം സഭാ സ്ഥാപനത്തിനും മിഷനറിമാരുടെയും സഭാ നേതാക്കളുടെയും പരിശീലനത്തിനും നേതൃത്വം നൽകി.
2006 മുതൽ 2013 വരെ ഐപിസി ജനറൽ സെക്രട്ടറിയായും 2019 മുതൽ ജനറൽ പ്രസിഡന്റായും പ്രവർത്തിച്ചു. അമേരിക്കയിലെ കലിഫോർണിയയിലുള്ള ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമാണ്. 1982-ൽ ഭാര്യ ലാലി ഏബ്രഹാമിനൊപ്പം തെക്കൻ കലിഫോർണിയയിൽ പ്രാർഥനാ കൂട്ടായ്മകൾക്ക് തുടക്കം കുറിച്ചിരുന്നു.
മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. കുമ്പനാട് കൺവൻഷനുകളിലൂടെയും ഇംഗ്ലീഷ് പ്രസംഗങ്ങളിലൂടെയും ഒരു തലമുറയെ തന്നെ അദ്ദേഹം ഏറെ സ്വാധീനിച്ചിരുന്നു.
ഭാര്യ: ലാലി ഏബ്രഹാം. മക്കൾ : സ്നേഹ, ആൻ, സന്തോഷ് , ആഷ (എല്ലാവരും യുഎസ്എ).
സഹോദരിമാർ: ആനി ജേക്കബ് , സ്റ്റാർല ലൂക്ക് (കുമ്പനാട്), ഷേർലി ചാക്കോ (യുഎസ്എ).
സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0