ഭൂരഹിതരായ മൂന്ന് കുടുംബങ്ങൾക്ക് സ്ഥലം നൽകി മാതൃകയായി പാസ്റ്റർ റ്റി.വി വർഗ്ഗീസ് പെങ്ങാട്ടിൽ
Pastor TV Varghese Pengat set an example in by giving land to three families to build home
ഇരവിപേരൂർ പഞ്ചായത്തിലെ ഭൂരഹിതരായ 3 കുടുംബങ്ങൾക്കും ഓതറയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രത്തിനും സ്ഥലം നൽകി മാതൃകയായി പാസ്റ്റർ. റ്റി വി വർഗ്ഗീസ് പെങ്ങാട്ടിൽ .
സംസ്ഥാന സർക്കാരിന്റെ മനസ്സോടിത്തിരിമണ്ണ് എന്ന പദ്ധതിയുമായി സഹകരിച്ചാണ് പാസ്റ്റർ. റ്റി .വി വർഗീസാണ് 3 കുടുംബങ്ങൾക്ക് 4 സെന്റ് വീതവും കുടുംബാരോഗ്യ ഉപകേന്ദ്രം നിർമിക്കുന്നതിന് 5 സെന്റും ആയി 17 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. ഭൂമിയുടെ രജിസ്ട്രേഷൻ നടത്തി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ളയ്ക്ക് സ്ഥലം കൈമാറി.
ഇരവിപേരൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ എണ്ണിക്കാട് മൂവന്നാകുഴിയിലാണ് സ്ഥലം നൽകിയ സ്ഥലത്ത്
ആരോഗ്യ ഉപകേന്ദ്രം നിർമിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഹെൽത്ത് ഗ്രാന്റിൽ 55 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
വള്ളംകുളം ഐ.പി.സി താബോർ സഭാംഗമായ പാസ്റ്റർ റ്റി വി വർഗ്ഗീസ് പരസ്യയോഗങ്ങളിലൂടെയും ഭവന സന്ദർശനങ്ങളിലൂടെയും ദൈവവചനം മറ്റുള്ളവരെ അറിയിക്കുന്നതിൽ അതീവതല്പരനാണ്..