പുനലൂരിൽ അടുക്കളമൂല കൺവെൻഷൻ

Feb 6, 2025 - 10:03
 0
പുനലൂരിൽ അടുക്കളമൂല കൺവെൻഷൻ

ഗിൽഗാൽ വേൾഡ് മിനിസ്ട്രിയുടെയും അഖിലേന്ത്യാ പെന്തകോസ്‌ത്‌ ഐക്യവേദിയുടെയും ആഭിമുഖ്യത്തിൽ ഫെബ്രുവരി 20 മുതൽ 23 വരെ പുനലൂർ അടുക്കളമൂലയിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും നടക്കും. റവ. കെ പി ശശി ഉദ്‌ഘാടനം നിർവഹിക്കും. റവ. ഷിമോൻ എം ഷൈൻ അധ്യക്ഷത വഹിക്കും. പാ. ജോയി പാറയ്ക്കൽ, പാ. ജിജി തങ്കച്ചൻ, പാ. സാം ചന്ദ്രശേഖരൻ, പാ. ജെഫി ജോർജ് എന്നിവർ പ്രസംഗിക്കും. പാ. ആർ കെ ജോസ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. റാഫാ വോയിസ് കൊട്ടാരക്കര ഗാനങ്ങൾ ആലപിക്കും.