ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷൻ മാർച്ച് 28 മുതൽ
Sharon Fellowship Church Mallappally Centre Convention
ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെന്റർ കൺവൻഷൻ മാർച്ച് 28 വ്യാഴം മുതൽ 31 ഞായർ വരെ മല്ലപ്പള്ളി ഈസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ വച്ച് നടക്കും സെന്റർ പാസ്റ്റർ ജോസഫ് കുര്യൻ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംങ്ങിൽ സെന്റർ സെക്രട്ടറി പാസ്റ്റർ റ്റി.എം. വർഗ്ഗീസ് ഉത്ഘാടനം ചെയ്യും പാസ്റ്റർമാരായ വി.ജെ .തോമസ് (ശാരോൻ മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി) ജോൺ വി.ജേക്കബ് (മല്ലപ്പള്ളി റീജിയൻ പാസ്റ്റർ) പാസ്റ്റർ ജോസഫ് കുര്യൻ, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ ജോയി പാറക്കൽ, പാസ്റ്റർ എബ്രഹാം തോമസ്,( സൺഡേ സ്കൂൾ ഡയറക്ടർ) സിസ്റ്റർ ആൻസി പൗലോസ് എന്നിവർ പ്രസംഗിക്കും സി.ഇ.എം ,സൺഡേ സ്കൂൾ ,വനിതാസമാജം സമ്മേളനങ്ങൾ നടക്കും മാർച്ച് 31 ഞായറാഴ്ച പൊതുസഭായോഗത്തോടു കൂടെ കൺവൻഷൻ സമാപിക്കും. സെന്റർ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും