റ്റി.പി.എം കട്ടക്ക് സെന്റർ കൺവൻഷൻ ഒക്ടോബർ 13 മുതൽ

ദി പെന്തെക്കൊസ്ത് മിഷൻ കട്ടക്ക് സെന്റർ വാർഷിക കൺവൻഷൻ നാളെ ഒക്ടോബർ 13 വ്യാഴാഴ്ച മുതൽ 16 ഞായറാഴ്ച വരെ എൻ എച്ച് 55 ഡെൻകനാൽ റോഡിലെ ബൈയുല റ്റി പി എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

Oct 13, 2022 - 18:43
Oct 13, 2022 - 19:09
 0
റ്റി.പി.എം കട്ടക്ക് സെന്റർ കൺവൻഷൻ ഒക്ടോബർ 13  മുതൽ

ദി പെന്തെക്കൊസ്ത് മിഷൻ കട്ടക്ക് സെന്റർ വാർഷിക കൺവൻഷൻ നാളെ ഒക്ടോബർ 13 വ്യാഴാഴ്ച മുതൽ 16 ഞായറാഴ്ച വരെ എൻ എച്ച് 55 ഡെൻകനാൽ റോഡിലെ ബൈയുല റ്റി പി എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും നടക്കും.
സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.


കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ഒഡീഷയിലെ 25 ഓളം പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow