താബോർ ഹിൽ റിവർ വ്യൂ റിട്രീറ്റ് സെന്റർ സമർപ്പണം ഡിസംബർ 12ന്

Dec 12, 2022 - 15:20
 0
താബോർ ഹിൽ റിവർ വ്യൂ റിട്രീറ്റ് സെന്റർ സമർപ്പണം ഡിസംബർ 12ന്

വിവിധ നിലകളിലിലുള്ള ജീവകാരുണ്യ സുവിശേഷീകരണ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ച് വയനാട് മാനന്തവാടി കോയിലേരിയിൽ താബോർ ഹിൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ ആരംഭിക്കുന്ന താബോർ ഹിൽ റിവർ വ്യൂ റിട്രീറ്റ് സെന്റർ സമർപ്പണം നാളെ ഡിസംബർ 12ന് രാവിലെ 10.30നു നടക്കും.

മാനന്തവാടി എം.എൽ.എ ഒ ആർ കേളു ഉത്ഘാടനം നിർവഹിക്കും. എ.ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് പാസ്റ്റർ വി.ടി ഏബ്രഹാം സമർപ്പണ ശുശ്രൂഷ നിർവഹിക്കും. ഡോ. കെ. മുരളീധരൻ മുഖ്യ സന്ദേശം നൽകും.


രാഷ്ട്രീയ സാമൂഹിക നേതാക്കൾ ഉൾപ്പെടെ സമൂഹത്തിലെ നിരവധി പ്രമുഖർ അതിഥികളായി പങ്കെടുക്കും. ഡി-അഡിക്ഷൻ ക്യാമ്പ്, സൗജന്യ തയ്യൽ പരിശീലന കേന്ദ്രം, സൗജന്യ ഭക്ഷണ വിതരണത്തിനായി ബഥേൽ കിച്ചൻ, ഡോ. കെ. മുരളീധരൻ നേതൃത്വം നൽകുന്ന ട്രൈബൽ മിഷൻ – ഐസിപിഎഫ് എന്നീ സംഘടനകളുടെ മേൽനോട്ടത്തിൽ മിഷൻ ഹോസ്പിറ്റൽ തുടങ്ങിയവ താബോർ ഹിൽ റിവർ വ്യൂ റിട്രീറ്റ് സെന്ററിൽ പ്രവർത്തിക്കും.
മലബാറിലെ സുവിശേഷീകരണത്തിനു നിരവധി സംഭാവനകൾ നൽകിയ കർതൃസന്നിധിയിൽ വിശ്രമിക്കുന്ന ഏ ജി മലബാർ ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ടായിരുന്ന പാസ്റ്റർ ഫിലിപ്പ് തോമസിന്റെ കുടുംബമായ ഒറ്റത്തെങ്ങിൽ കുടുംബമാണ് സംരഭത്തിന് നേതൃത്വം നൽകുന്നത്. താബോർ ഹിൽ ചാരിറ്റബിൾ സൊസൈറ്റി ചെയർമാനായി മാത്യു തോമസ് ഒറ്റത്തെങ്ങിൽ പ്രവർത്തിക്കുന്നു.