ടീച്ചേഴ്സ് ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സ് ഏപ്രില്‍ 14ന്

Teachers Christian Conference

Apr 14, 2023 - 16:13
 0

വിവിധ വിദ്യാഭ്യാസ മേഖലകളില്‍ സേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് ആത്മികമായും മാനസികമായും ഉണര്‍വ് പകരുക എന്ന ഉദ്ദേശത്തോടെ എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍ പ്രയര്‍ ഫലോഷിപ്പ് ഒരുക്കുന്ന ടീച്ചേഴ്സ് ക്രിസ്ത്യന്‍ കോണ്‍ഫ്രന്‍സ് ഏപ്രില്‍ 14ന് രാവിലെ 9:45 മുതല്‍ വൈകുന്നേരം 3:45 വരെ മാങ്ങാനം ടിഎംഎഎം ഓറിയന്‍റേഷന്‍ സെന്‍ററില്‍ നടക്കുന്നതാണ്. 

ഫലകരമായ അധ്യാപക ജീവിതത്തില്‍ ക്രൈസ്തവ ദര്‍ശനത്തിന്‍റെ സ്വാധീനം എന്നുള്ളതാണ് കോണ്‍ഫ്രന്‍സ് തീം. മുതിര്‍ന്ന വാല്യൂ എജുക്കേഷന്‍ അധ്യാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പ്രൊഫ. പി.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ഇപിപിഎഫ് ജനറല്‍ സെക്രട്ടറി ഇവാ. എം.സി. കുര്യന്‍ അധ്യക്ഷത വഹിക്കും. ഡോ. റോയ് വി പോള്‍ (CUSAT) മുഖ്യപ്രഭാഷണം നടത്തും. ഡോ. സി.സി. സത്യന്‍, സിസ്റ്റര്‍ ബിന്ദു ബി ചെറിയാന്‍, ഡോ. കെ.ആര്‍. അജീഷ് എന്നിവരും പ്രസംഗിക്കും. EPPF ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.

ടീച്ചിംഗ് പ്രൊഫഷണല്‍സ് പ്രയര്‍ ഫെലോഷിപ്പ് കോഡിനേറ്റര്‍മാരായ ജോണ്‍ സി. വര്‍ഗീസ്, എം.ജെ. ജോണ്‍, ജിസ് ജോസ് എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9349503660.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0