ആലയ നിർമ്മാണ ഫണ്ട് ധന സമാഹരണ പദ്ധതി ഉദ്ഘാടനം ചെയ്തു

നാട്ടകം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആരാധനാലയ നിർമ്മാണ ഫണ്ട് ധന സമാഹരണ പദ്ധതിയുടെ ഉദ്ഘാടനം കാക്കൂർ പനമ്പുന്ന ഹാളിൽ എ.ജി. സഭയുടെ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി.ജെ. സാമുവൽ നിർവ്വഹിച്ചു

Nov 14, 2022 - 05:24
 0

നാട്ടകം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആരാധനാലയ നിർമ്മാണ ഫണ്ട് ധന സമാഹരണ പദ്ധതിയുടെ ഉദ്ഘാടനം കാക്കൂർ പനമ്പുന്ന ഹാളിൽ എ.ജി. സഭയുടെ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി.ജെ. സാമുവൽ നിർവ്വഹിച്ചു. ആദ്യ തുക ഒരു ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി എഴുന്നൂറ്റി പതിനെട്ടു രൂപ (₹1,22,718/-) സ്വരൂപ്പിച്ച് നിക്ഷേപിച്ച ബാങ്ക് പാസ്ബുക്ക്‌ മിസ്സിസ് ഇന്ദു മോഹനിൽ നിന്നും സ്വീകരിച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

ചങ്ങനാശ്ശേരി സെക്ഷൻ പ്രെസ്ബിറ്റർ റവ. റോയി വർഗീസ് ആദ്ധ്യക്ഷം വഹിച്ചു. ആലയ നിർമ്മാണ ഫണ്ട് ബ്രോഷർ ശരത് ജി. മോഹൻ, സെക്ഷൻ സെക്രട്ടറി റവ. കെ. സന്തോഷിനു നൽകി പ്രകാശനം ചെയ്തു. പൂവൻതുരുത്ത് എ.ജി. സഭാ പാസ്റ്റർ റോയി സാമുവൽ പ്രാർത്ഥിച്ച് ആരംഭിച്ച സമ്മേളനത്തിൽ എ.ജി. സഭയുടെ വനിതാ വിഭാഗം വിമൻസ് മിഷണറി കൗൺസിൽ മലയാളം ഡിസ്ട്രിക്ട് പ്രസിഡന്റ്‌ മറിയാമ്മ സാമുവൽ, നാട്ടകം സഭയുടെ പ്രഥമ പാസ്റ്റർ കോശി ജോൺ, ചിങ്ങവനം സഭാ പാസ്റ്റർ കെ.സി. ജേക്കബ് എന്നിവർ ആശംസകളർപ്പിച്ചു. പാസ്റ്റർമാരായ ആർ. ജോസ്, ഷിബു മാത്യു ഐസക്, പി.വി. രാജീവ്‌ എന്നിവർ പ്രാർത്ഥനകൾ നയിച്ചു. പ്രെയ്സ് എസ്. ജോർജ്, പി.ജെ. എബ്രഹാം ഗാനശുശ്രൂഷ നയിച്ചു. നാട്ടകം സഭാ ശുശ്രൂഷകൻ കുളത്തൂപ്പുഴ ഷിബു ടി. ജോർജ് സ്വാഗതവും ഇവാ. ബിനോയി ജോസഫ് കൊച്ചുപറമ്പിൽ നന്ദിയും പ്രകാശിപ്പിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0