ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ യു.പിയില്‍

ഇന്ത്യയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത് ഉത്തരപ്രദേശിലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി – സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍ രാജ്യത്ത് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ 305 അതിക്രമങ്ങളാണ് നടന്നത്. ഞായറാഴ്ച പുറത്തുവിട്ട ഒരു വസ്തുതാ അന്വേഷണ

Dec 14, 2021 - 20:54
Dec 14, 2021 - 21:12
 0

ഇന്ത്യയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത് ഉത്തരപ്രദേശിലെന്ന് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ജനുവരി – സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍ രാജ്യത്ത് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ 305 അതിക്രമങ്ങളാണ് നടന്നത്. ഞായറാഴ്ച പുറത്തുവിട്ട ഒരു വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇ കാര്യം ചൂണ്ടിക്കാണിക്കുന്നത്.

യുണൈറ്റഡ് ക്രിസ്ത്യന്‍സ് ഫോറം ഹെല്‍പ്പ് ലൈനിന് ലഭിച്ച ഫോണ്‍ കോളുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്ക്. ഇത്തരത്തില്‍ 1362 ഫോണ്‍ കോളുകളാണ് സംഘടനയ്ക്ക് ലഭിച്ചത്.

അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, ദി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

305 കേസുകളില്‍ 288 എണ്ണം ആള്‍ക്കൂട്ട ആക്രമണങ്ങളായിരുന്നു. 28 കേസുകളില്‍ ആരാധനാലയങ്ങള്‍ തകര്‍ക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്തിട്ടുണ്ട്.

85 കേസുകളില്‍ പോലീസ് ഇടപെട്ട് പ്രാര്‍ത്ഥനാ യോഗങ്ങള്‍ നിര്‍ത്തിവെച്ചു. യു.പി.യില്‍ മാത്രം 66 അതിക്രമങ്ങളാണ് നടന്നത്. തൊട്ടു പിറകില്‍ ഛത്തീസ്ഗഢ്, കര്‍ണാടക യഥാക്രമം 47,32 സ്ഥാനങ്ങളിലാണ്.