യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എഡ്മണ്ടൺ രൂപീകരിച്ചു; പാസ്റ്റർ വിൽസൺ കടവിൽ പ്രസിഡന്റ്, പാസ്റ്റർ മനീഷ് തോമസ് സെക്രട്ടറി

United Christian Fellowship Edmonton

Feb 13, 2025 - 08:48
 0

എഡ്മണ്ടൺ പട്ടണത്തിലുള്ള വിവിധ മലയാളം സഭകളിലെ പാസ്റ്റർമാരും വിശ്വാസികളും ഒന്നു ചേരുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എഡ്മണ്ടൺ രൂപീകൃതമായി. മാറാനാഥ ചർച്ചിൽ വച്ച് നടന്ന യോഗത്തിൽ വിവിധ ദൈവദാസന്മാരും ദൈവമക്കളും പങ്കെടുത്തു . അടുത്ത 2 വർഷത്തേക്കുള്ള ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുത്തു.

ജനറൽ പ്രസിഡൻ്റായി തിരഞ്ഞെടുത്ത പാസ്റ്റർ വിൽ‌സൺ കടവിൽ, മാറാനാഥാ പെന്തക്കോസ്റ്റൽ ചർച്ചിന്റെ സീനിയർ പാസ്റ്ററാണ്. ജനറൽ സെക്രട്ടറിയായി പാസ്റ്റർ മനീഷ് തോമസ് തിരഞ്ഞെടുക്കപ്പെട്ടു. ഫെയ്ത് ക്രിസ്‌ത്യൻ അസംബ്ലിയുടെ ശുശ്രൂഷകനാണ്. ജനറൽ ട്രഷററായി ഡോ. തോമസ് വർഗീസ്, മാറാനാഥാ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻ്റുമാരായി പാസ്റ്റർ ജോഷുവ ജോൺ ( ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലി ), പാസ്റ്റർ സാം ഡേവിഡ് ( ബെഥേൽ മലയാളി പെന്തക്കോസ്റ്റൽ ചർച്ച് ) , ജോയിന്റ് സെക്രട്ടറിയായി സൂരജ്‌ ചക്കപ്പൻ എന്നിവരെയും കമ്മിറ്റി അഗങ്ങളായി പാസ്റ്റർ ജോസഫ് ജോർജ്, പാസ്റ്റർ ജേക്കബ് തോമസ്, പ്രൈസ് എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു .

വിവിധ ഡിപ്പാർട്മെൻ്റുകളുടെ ഭാരവാഹികളായി പാസ്റ്റർ ഫ്രാൻസിസ് അലക്സാണ്ടർ ( പബ്ലിസിറ്റി) , പാസ്റ്റർ അജിത് ജോൺ ( യൂത്ത് ), ഇവാ. ഷിജു മാത്യൂ( പ്രയർ ), ഇവാ. ജോഷുവ കുര്യാക്കോസ് ( കമ്മ്യൂണിറ്റി റിലേഷൻസ് ), പാസ്റ്റർ ജോജി തോമസ് ( ഇവാഞ്ചലിസം) ജോയൽ തോമസ് ( മീഡിയ ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0