യുണൈറ്റഡ് ക്രിസ്റ്റ്യൻ സർവ്വീസ് ഫ്രണ്ട്(UCSF): പ്രതിഭകളെ ആദരിച്ചു
കോട്ടയം: യുണൈറ്റഡ് ക്രിസ്റ്റ്യൻ സർവ്വീസ് ഫ്രണ്ട്(UCSF) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ക്രൈസ്തവ സഭയ്ക്ക് വിവിധ സംഭാവനകൾ നൽകിയ സാമൂഹിക പ്രവർത്തകരെ ആദരിച്ചു. ആഗസ്റ്റ് 15 ന് ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം, കളത്തിൽപ്പടി, ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തിയ ഐക്യ ക്രൈസ്തവ സമ്മേളനത്തിൽ പ്രഥമ അഡ്വ.മാത്യു മൂത്തേടൻ മെമ്മോറിയൽ പുരസ്കാരം വിതരണം ചെയ്തു.
യുണൈറ്റഡ് ക്രിസ്റ്റ്യൻ സർവ്വീസ് ഫ്രണ്ട്(UCSF) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ക്രൈസ്തവ സഭയ്ക്ക് വിവിധ സംഭാവനകൾ നൽകിയ സാമൂഹിക പ്രവർത്തകരെ ആദരിച്ചു. ആഗസ്റ്റ് 15 ന് ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം, കളത്തിൽപ്പടി, ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തിയ ഐക്യ ക്രൈസ്തവ സമ്മേളനത്തിൽ പ്രഥമ അഡ്വ.മാത്യു മൂത്തേടൻ മെമ്മോറിയൽ പുരസ്കാരം വിതരണം ചെയ്തു.
ക്രൈസ്തവ സഭാ ഐക്യത്തിനും ന്യൂനപക്ഷ ശാക്തീകരണത്തിനും ന്യൂനപക്ഷ അവകാശ പോരാട്ടത്തിനും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം നൽകിയത്. അഡ്വ. പ്രകാശ് പി തോമസ്, ടോണി ചിറ്റലിപ്പള്ളി, റവ.ജെയ്സ് പാണ്ടനാട്, അഡ്വ.ജസ്റ്റിൻ. പളളിവാതുക്കൽ, ഗ്രന്ഥകാരൻ ഏബ്രഹാം ബൻഹർ, അസി.പ്രൊഫ. അമൽ സിറിയക് ജോസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.
പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ശ്രീ പി യു തോമസ് നവജീവൻ പുരസ്കാരം വിതരണം ചെയ്തു. മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, വിജിലൻസ് & ആൻ്റികറപ്ഷൻ ബ്യുറോ, ഡോ.ജേക്കബ് തോമസ് ഐപിഎസ് സമ്മേളനം ഉത്ഘാടനം ചെയ്തു.
അഭി. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത(കോട്ടയം, ഭദ്രാസനം) സമാപന സന്ദേശം നൽകി. ബിഷപ്പ് ബിഷപ്പ് പത്രോസ് കൊച്ചുതറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ സഭാ അധ്യക്ഷന്മാർ, ക്രൈസ്തവ സംഘടനാ നേതാക്കൾ പങ്കെടുത്തു. ഷൈജു ഏബ്രഹാം, തോമസ് കുര്യൻ, പാസ്റ്റർ പ്രിൻസ്, ജോസ് മണവാളൻ, പ്രൊഫ. സെബാസ്റ്റ്യൻ, ടീ എ ജോർജ്, നഥനയെൽ എന്നിവർ നേതൃത്വം നൽകി.