പണം നൽകി ആളുകളെ ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചെന്നാരോപിച്ചു ഛത്തീസ്ഗഡിൽ 6 പേർക്കെതിരെ കേസെടുത്തു

A case has been registered against 6 people in Chhattisgarh for allegedly luring people to Christianity by paying them.

May 23, 2024 - 11:54
May 23, 2024 - 11:59
 0

മെയ് 19 ന് ബൽറാംപൂർ ജില്ലയുടെ അതിർത്തി പ്രദേശത്ത് രോഗങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നതിൻ്റെ മറവിൽ അനധികൃത മതപരിവർത്തനം പ്രോത്സാഹിപ്പിചെന്നാരോപിച്ചു  ആറ് പേരെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഉത്തർപ്രദേശ് അതിർത്തിക്കടുത്തുള്ള ബസന്ത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ ഫൂൽകുൻവർ, തൻ്റെ ഭർത്താവിനെ ചികിത്സിക്കുന്നതിന്റെ മറവിൽ  തന്നെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചുവെന്നാരോപിച്ച് പ്രതികൾക്കെതിരെ പരാതി നൽകി.

ഫൂൽകുൻവറിൻ്റെ ഭർത്താവിന് അസുഖം വന്നിരുന്നുവെന്നും അവൾ ക്രിസ്തുമതം സ്വീകരിക്കുകയാണെങ്കിൽ അവനെ ചികിത്സിക്കാമെന്ന് പ്രതി അവളോട് വാഗ്ദ്ധാനം ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു .  പണം നൽകി പ്രലോഭിപ്പിച്ച് ഞായറാഴ്ച വൈകുന്നേരങ്ങളിൽ നടക്കുന്ന രോഗ സൗഖ്യ പ്രാർത്ഥന യോഗത്തിലേക്ക്    ക്ഷണിക്കുകയും ചെയ്തതാതായി ആരോപിക്കുന്നു 

പോലീസിൽ നൽകിയ പരാതിയെത്തുടർന്ന്   പോലീസ് സംഘം സ്ഥലത്ത് റെയ്ഡ് നടത്തുകയും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമം 1968 ൻ്റെ 3, 4 വകുപ്പുകൾ പ്രകാരമാണ്  കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത് 

 ഞായറാഴ്ച വൈകീട്ട് സംഘടിപ്പിച്ച മതസൗഹാർദത്തിൽ പോലീസ് അറസ്റ്റ് ചെയ്തവർ മതപരിവർത്തനത്തിന് ആളുകളെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്.

രോഗ സൗഖ്യ പ്രാർത്ഥനയുടെ മറവിൽ അനധികൃത മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ചു നിരവധി  കേസുകൾ രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0