അബുദാബിയിൽ ഉള്ള പെന്തെക്കോസ്ത് സഭകളുടെ കൂട്ടായ്മ ആയ അപ്കോൺ മേയ് 26 ന് പ്രാർത്ഥനാ ദിനമായി വേർതിരിച്ചിരിക്കുന്നു.
അബുദാബി ഇവാഞ്ജലിക്കൽ ചർച് സെന്റർ മെയിൻ ഹാളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 3:00 മണിവരെ. ലോക സമാധാനത്തിനും, യൂ എ ഇ യുടെ അനുഗ്രഹത്തിനായും പ്രാർത്ഥിക്കാൻ വേണ്ടിയാണ് ഈ സമയം മാറ്റിവെച്ചിരിക്കുന്നത്.. അപ്കോൺ പ്രയർ കോഓർഡിനേറ്റർ പാസ്റ്റർ. എം .ജെ ഡൊമനിക്, പാസ്റ്റർമാരായ പി എം സാമുവേൽ, ജോജി ജോൺസൻ, വില്യം ജോസഫ് എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകും. ഈ മീറ്റിംഗിൽ പാസ്റ്റർ ബി മോനച്ചൻ (കായംകുളം) പ്രസംഗിക്കും.