ദാവീദ് രാജാവിന്റെ കാലത്തുണ്ടായിരുന്ന കോട്ട കണ്ടെത്തി

ദാവീദ് രാജാവിന്റെ കാലത്തുണ്ടായിരുന്ന കോട്ട കണ്ടെത്തി യെരുശലേം: ദാവീദ് രാജാവിന്റെ കാലത്ത് നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ഗോലാന്‍ കുന്നില്‍ കണ്ടെത്തി

Dec 6, 2020 - 11:43
 0

ദാവീദ് രാജാവിന്റെ കാലത്ത് നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ഗോലാന്‍ കുന്നില്‍ കണ്ടെത്തി.3000 വര്‍ഷം മുമ്പു നിര്‍മ്മിച്ചിരുന്ന കോട്ടയാണ് കിം ഡേവിഡ് ഇടനാഴിയിലെ യഹൂദ പാര്‍പ്പിട സമുച്ചയത്തിന്റെ പരിസരത്തുനിന്നും ചരിത്രശേഷിപ്പ് ലഭിച്ചതെന്ന് യിസ്രായേലി ആന്റിക്വിറ്റീസ് അതേറിട്ടിയുടെ ഗവേഷകര്‍ അറിയിച്ചത്.

ആയിരം സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള കൊത്തളം ഗവേഷകര്‍ മണ്ണുനീക്കി വെളിച്ചം കാണിക്കുകയായിരുന്നു. ഒരു വലിയ കല്ലില്‍ രണ്ടു കൊമ്പുള്ള രൂപം കൊത്തിയിരിക്കുന്നതും ഒരു സംഗീത ഉപകരണം ഉപയോഗിക്കുന്ന കൈകളുടെ രൂപവും ഉണ്ട്.ഗോലാന്‍ കുന്നുകളില്‍ ദാവീദ് രാജാവ് എത്തിയിരുന്നതായി ചരിത്രം പറയുന്നുണ്ട്. അടുക്കിവെച്ചിരുന്ന കല്ലുകള്‍ ഭിത്തിയുടെ ഭാഗമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ബരാക്ക് ടിസിന്‍ ആണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.