റിപ്ലബിക് ദിന പരേഡിൽ ഉപയോഗിച്ചിരുന്ന ക്രിസ്തീയ ഗാനം ഒഴിവാക്കി കേന്ദ്ര സർക്കാർ

റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ച് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് പരിപാടിയില്‍ സ്ഥിരമായി പാടാറുള്ള "എബൈഡ് വിത്ത് മി’ എന്ന പ്രസിദ്ധമായ ക്രൈസ്തവ ഗാനമാണ് ഇത്തവണ ബീറ്റിംഗ് റിട്രീറ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

Jan 15, 2020 - 10:38
 0
റിപ്ലബിക് ദിന പരേഡിൽ ഉപയോഗിച്ചിരുന്ന ക്രിസ്തീയ ഗാനം ഒഴിവാക്കി കേന്ദ്ര സർക്കാർ

റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ച് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് പരിപാടിയില്‍ സ്ഥിരമായി പാടാറുള്ള ‘ എബൈഡ് വിത്ത് മി’ എന്ന പ്രസിദ്ധമായ ക്രൈസ്തവ ഗാനമാണ് ഇത്തവണ ബീറ്റിംഗ് റിട്രീറ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. (‘കൂടെ പാര്‍ക്ക, നേരം വൈകുന്നിതാ’ എന്നാണ് മലയാള ഗാനം). 19-ാം നൂറ്റാണ്ടില്‍ സ്‌കോട്ടിഷ് കവിയായ ഹെന്‍ട്രി ലൈറ്റ് എഴുതിയ ഈ കവിത ചിട്ടപ്പെടുത്തിയത് വില്യം ഹെന്‍ട്രി മോങ്കായിരുന്നു. 1950 മുതലുള്ള എല്ലാ റിപ്പബ്ലിക് ദിന പരേഡുകളിലും മിലിട്ടറി ബാന്‍ഡ് ഈ ഗാനം ആലപിക്കുക പതിവുണ്ടായിരുന്നു. ഗാന്ധിജിക്ക് ഏറെ പ്രിയമായിരുന്ന ക്രൈസ്തവ ഗാനം ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷിക വേളയില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍, ഇതില്‍ പുതുമ ഇല്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. പകരം വന്ദേമാതരം ആലപിക്കും.

റിപബ്ലിക് ദിനാഘോഷം: പരേഡിൽ ഒഴിവാക്കിയ ക്രിസ്ത്രീയ ഗാനം തിരിച്ചെടുത്ത്‌ കേന്ദ്ര സർക്കാർ
മൈസൂര്‍ രാജാവിനെ ഗാന്ധിജി സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തെ സ്വീകരിക്കുന്നതിനു വേണ്ടി മൈസൂര്‍ പാലസ് ബാന്‍ഡ് പാടിയ പാട്ടായിരുന്നു ഇത്. ഗാന്ധിജിക്ക് ഈ പാട്ട് വളരെയധികം ഇഷ്ടപ്പെട്ടു. പിന്നെ പലപ്പോഴും പലരെ കൊണ്ടും അദ്ദേഹം ഈ ഗാനം പാടിക്കാറുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയോടുള്ള ആദര സൂചകമായി 1950 ൽ മൈസൂര്‍ പാലസ് ബാന്‍ഡിനെ കൊണ്ട് റിപ്പബ്ലിക് ദിന പരേഡില്‍ ഈ ഗാനം പാടിച്ചിരുന്നു. 2017-ലും 2018-ലും ബീറ്റിംഗ് റിട്രീറ്റിനോടൊപ്പം ഈ ഗാനവും പാടിയിരുന്നു. എന്നാല്‍, ഈ വര്‍ഷം ‘ എബൈഡ് വിത്ത് മീ’ നു പകരം വന്ദേമാതരം പാടാനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്‌നാഥ് സിംഗ് പ്രതിരോധ മന്ത്രിയായതിനു ശേഷമുള്ള ആദ്യത്തെ പരേഡെന്ന പ്രത്യേകതയുമുണ്ട്. ഓസ്‌ട്രേലിയ, ന്യൂസ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ദേശീയ ദിനത്തിനോടൊപ്പം പാടുന്ന പാട്ടാണിത്