റിപബ്ലിക് ദിനാഘോഷം: പരേഡിൽ ഒഴിവാക്കിയ ക്രിസ്ത്രീയ ഗാനം തിരിച്ചെടുത്ത്‌ കേന്ദ്ര സർക്കാർ

മഹാത്മാഗാന്ധിയുടെ ഇഷ്ട ഗാനങ്ങളിൽ ഒന്നായ പരമ്പരാഗത ഇംഗ്ളീഷ് ക്രിസ്ത്യൻ ഗാനം ‘എബൈഡ് വിത് മീ’ ഈ വർഷത്തെ റിപബ്ലിക് പരേഡിന്റെ ഭാഗമായുള്ള ബീറ്റിംഗ് റിട്രീറ്റ് പട്ടികയിൽ തിരിച്ചെത്തി. 1950 മുതൽ എല്ലാ വർഷവും ഈ ഗാനവും ട്രൂപ്പിൽ ഇടം നേടിയിരുന്നു

Jan 25, 2020 - 11:11
 0
റിപബ്ലിക് ദിനാഘോഷം: പരേഡിൽ ഒഴിവാക്കിയ ക്രിസ്ത്രീയ ഗാനം തിരിച്ചെടുത്ത്‌ കേന്ദ്ര സർക്കാർ

മഹാത്മാഗാന്ധിയുടെ ഇഷ്ട ഗാനങ്ങളിൽ ഒന്നായ പരമ്പരാഗത ഇംഗ്ളീഷ് ക്രിസ്ത്യൻ ഗാനം ‘എബൈഡ് വിത് മീ’ ഈ വർഷത്തെ റിപബ്ലിക് പരേഡിന്റെ ഭാഗമായുള്ള ബീറ്റിംഗ് റിട്രീറ്റ് പട്ടികയിൽ തിരിച്ചെത്തി. 1950 മുതൽ എല്ലാ വർഷവും ഈ ഗാനവും ട്രൂപ്പിൽ ഇടം നേടിയിരുന്നു. എന്നാൽ ഈ വർഷം കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ പട്ടികയിൽ ഈ ഗാനം ഉൾപ്പെടുത്തിയിരുന്നില്ല. ഈ നീക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കി. കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര പ്രതിരോധ വകുപ്പ് ഇറക്കിയ പത്രക്കുറിപ്പിനെ ഉദ്ധരിച്ചു പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥൻ ഈ വർഷവും ഗാന്ധിയുടെ പ്രിയ ഗാനം ട്രൂപ്പിന്റെ ഭാഗമായി ഉൾപ്പെടെത്തിയിട്ടുണ്ടെന്ന് അറിയിച്ചു. എല്ലാ വർഷവും ജനുവരി 29 വൈകുന്നേരം ദേശീയ തലസ്ഥാനത്തെ വിജയ് ചൗക്കിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ അവസാനത്തെ പരിപാടികളിൽ ഒന്നാണ് ബീറ്റിംഗ് റിട്രീറ്റ്