ബി.പി.സി സഭയുടെ ആഭിമുഖ്യത്തിൽ ദ്വിദിന യൂത്ത് & ഫാമിലി സെമിനാർ (മുട്ടം)
വള്ളിപ്പാറ ബി.പി.സി. (Born Again People's Church) സഭയുടെ ആഭിമുഖ്യത്തിൽ യൂത്ത് & ഫാമിലി സെമിനാർ ഈ മാസം 17,18 (തിങ്കൾ, ചൊവ്വ) തീയതികളിൽ നടത്തപ്പെടും. "BE A WINNER" എന്നതാണ് സെമിനാർ തീം. യുവാക്കൾക്കും കുടുംബജീവിതം നയിക്കുന്നവവർക്കും ദൈവവചന പ്രകാരം എങ്ങനെ ജയജീവിതം നയിക്കാം എന്നാണ് ഈ സെമിനാർ കൊണ്ട് ഉദ്ദേശിക്കുന്നത്. റവ. ഡോ. എം. ഡി. ഡാനിയേൽ, ബി.പി.സി. സീനിയർ പാസ്റ്റർ, ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സഞ്ജു കുര്യൻ (കൗൺസിലർ, ഒലീവ് ലൈഫ് സോല്യൂഷൻസ് ഗസ്റ്റ് ലക്ചറർ), അജി ജോർജ് (ട്രെയിനർ, കരിയർ സ്‌പെഷ്യാലിസ്റ്റ്, Faculty - Minority Dept., Govt. Of Kerala) എന്നിവർ ക്ലാസുകൾ നയിക്കും. പ്രോഗ്രാം കോഓർഡിനേറ്റർമാരായി പാ. ജോമോൻ കെ.ജെ, റവ. ആൽബർട്ട് ലിൻഡ്സേ, പാ. ഡാനിയേൽ ജോർജ് എന്നിവർ പ്രവർത്തിക്കുന്നു.