ചൈനയില്‍ ക്രൈസ്തവരുടെ ശവസംസ്ക്കാര ചടങ്ങിനും വിലക്ക്
ക്രൈസ്തവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന ചൈനയില്‍ മരിച്ചവര്‍ക്കുപോലും നീതി നിഷേധം നടപ്പാക്കുന്നു. ക്രൈസ്തവര്‍ മരിച്ചാല്‍ അവരുടെ ശവസംസ്ക്കാര ശുശ്രൂഷാ ചടങ്ങുകള്‍ മതപരമായി നടത്തരുതെന്നാണ് പുതിയ ഉത്തരവ്.
ക്രൈസ്തവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന ചൈനയില്‍ മരിച്ചവര്‍ക്കുപോലും നീതി നിഷേധം നടപ്പാക്കുന്നു.ക്രൈസ്തവര്‍ മരിച്ചാല്‍ അവരുടെ ശവസംസ്ക്കാര ശുശ്രൂഷാ ചടങ്ങുകള്‍ മതപരമായി നടത്തരുതെന്നാണ് പുതിയ ഉത്തരവ്.
ഇത് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ അധികാരികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് രാജ്യത്തെ പൌരന്മാരായ ക്രൈസ്തവരോടു കാണിക്കുന്ന അതിക്രൂരമായ നടപടിയാണെന്ന് വിശ്വാസികള്‍ ഒന്നടങ്കം ആരോപിക്കുന്നു. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഷിജിയാംഗ് പ്രവിശ്യയിലെ വെന്‍ഷോ നഗരത്തിലെ ഭരണകൂടം ഒരു ശവസംസ്ക്കാര ചടങ്ങിന്റെ നയരേഖ തയ്യാറാക്കിയിരുന്നു.
ഇത് നിയമമാക്കി. “ശവസംസ്ക്കാര ശുശ്രൂഷകളില്‍ പുരോഹിതന്മാര്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. കുടുംബാംഗങ്ങളില്‍ പത്തിലധികം ആളുകള്‍ ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കരുത്. തിരുവചനങ്ങള്‍ വായിക്കാനോ, പാട്ടുകള്‍ പാടാനോ അനുവദിക്കില്ല, അതും ചെറിയ ശബ്ദത്തില്‍ മാത്രമേ നടത്താവൂ” എന്ന വിചിത്രമായ ഉത്തരവാണ് പുറത്തിറക്കിയത്.
ഇത്തരം വിലക്കുകള്‍ രാജ്യത്തെമ്പാടും വ്യാപിപ്പിക്കാനാണ് നീക്കം. പലയിടങ്ങളിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു, ശവസംസ്ക്കാര ചടങ്ങുകള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാക്കുന്നു