ക്രിസ്ത്യാനികള്‍ മതം മാറുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് തീവ്രനിലപാട്
ക്രിസ്ത്യാനികള്‍ മതം മാറുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് തീവ്രനിലപാട് ഉവാഗഡോഗ്: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ബര്‍ക്കിനഫാസോയില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരുടെ നിലനില്‍പ്പ്
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ബര്‍ക്കിനഫാസോയില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരുടെ നിലനില്‍പ്പ് അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഇസ്ളാമിക തീവ്രവാദികള്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്നത് വര്‍ദ്ധിച്ചു വരികയാണ്.
ക്രിസ്ത്യാനികള്‍ ഇസ്ളാം മതത്തില്‍ ചേരുക. അല്ലാത്തവര്‍ രാജ്യം വിട്ടു പോകുക എന്ന പ്രചരണം ശക്തമാക്കിയതിനെത്തുടര്‍ന്നു ലക്ഷക്കണക്കിനു ക്രൈസ്തവരാണ് നാടും വീടും ഉപേക്ഷിച്ചു പോകുന്നതെന്നും കത്തോലിക്കാ ചാരിറ്റി സംഘടനയായ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.
സെപ്റ്റംബര്‍ 16-ന് ഹിറ്റി, റൌങ്ങ എന്നീ രണ്ടു ഗ്രാമങ്ങളില്‍ തീവ്രവാദികളെത്തി ഒരു ചര്‍ച്ചില്‍ കടന്നു വന്നു 3 ദിവസത്തിനുള്ളില്‍ വീടും നാടും വിട്ടു പോകണമെന്നും അല്ലാത്ത പക്ഷം ചുട്ടു കരിക്കുമെന്നും ഭീഷണി മുഴക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നു ഇവിടത്തെ 2000-ത്തോളം ആളുകളാണ് നാടു വിട്ടത്. ഇവര്‍ അന്യ സ്ഥലങ്ങളില്‍ രഹസ്യമായി കഴിയുകയാണ്. വളരെ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തിപ്പോന്നിരുന്ന ഒരു രാജ്യമായിരുന്നു ബുര്‍ക്കിനഫാസോ.
2015-മുതലാണ് തീവ്രവാദികളുടെ ആക്രമണങ്ങളും ഭീഷണികളും തുടങ്ങിയതെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഇതിനോടകം 3 ലക്ഷം ആളുകള്‍ നാടുവിട്ടു. 500 ഓളം പേര്‍ കൊല്ലപ്പെട്ടു. ഓരോ മാസം ശരാശരി 30,000 ക്രൈസ്തവര്‍ ജീവനെ ഭയന്ന് നാടുവിടുന്നു. 2024 സ്കൂളുകള്‍ അടച്ചുപൂട്ടി. 23% മാത്രമാണ് ക്രൈസ്തവര്‍