ഹരിയാനയിൽ ആലയസമർപ്പണവും പാസ്റ്റേഴ്സ് മീറ്റിംഗും നടത്തി

Church dedication and pastors meeting held in Haryana

Dec 5, 2022 - 15:15
 0

ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ (പ്രാർത്ഥനാസംഗമം) ഹരിയാനയിൽ നിർമിച്ച ആലയം നവംബർ 15 ന് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ (ഐ. പി. എഫ് ഫൗണ്ടർ ആൻഡ് ചെയർമാൻ ) പ്രാർത്ഥിച്ചു സമർപ്പിച്ചു. തുടർന്ന് പാസ്റ്റേഴ്സ് സമ്മേളനവും നടന്നു. യു. എ. ഇ, കേരളം, ആന്ധ്രാ, തെലുങ്കാന, ഛത്തീസ്ഗഡ്, ഒറീസ, ഹരിയാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 70 ൽ അധികം സഭയും 70 സുവിശേഷകരും ഉള്ള പ്രർത്ഥനാസംഗമം സുവിശേഷപ്രവർത്തനത്തിലും സാമൂഹിക, ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്. സിസ്റ്റർ മിനി ജോസ് ആശംസകൾ അറിയിച്ചു. പാസ്റ്റർ റ്റി എസ്. ബാബു, പാസ്റ്റർ രോഹിത് എന്നിവർ നേതൃത്വം നൽകിയ മീറ്റിംഗിന് അനേക ദൈവദാസൻമാരും തദ്ദേശിയരായ വിശ്വസികളും പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0