കൊറോണ, ലോകം മുഴുവന്‍ പ്രാര്‍ഥനയില്‍
കൊറോണ ബാധ വീണ്ടും ആശങ്കയുയര്‍ത്തുകയാണ്. ലോകാരോഗ്യസംഘടനയുടെ പുതിയ കണക്കുപ്രകാരം 72 രാജ്യങ്ങളിലാണ് ‘കോവിഡ്-19’ എന്ന വൈറസിന്‍റെ സാന്നിധ്യം
കൊറോണ ബാധ വീണ്ടും ആശങ്കയുയര്‍ത്തുകയാണ്. ലോകാരോഗ്യസംഘടനയുടെ പുതിയ കണക്കുപ്രകാരം 72 രാജ്യങ്ങളിലാണ് ‘കോവിഡ്-19’ എന്ന വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് അഞ്ചുവരെ 94,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 80,304 പേരും ചൈനയിലാണ്. ആ രാജ്യത്ത് ഇതുവരെ 3222 പേര്‍ക്ക് ജീവഹാനി സംഭവിക്കയും ചെയ്തു. ഇന്ത്യയില്‍ കഴിഞ്ഞദിവസം വരെ വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍, ഇറ്റലിയില്‍ നിന്നെത്തിയ യാത്രാസംഘത്തിലെ 16 പേരില്‍ പുതുതായി രോഗം കണ്ടെത്തി. ഇവരുടെ ഇന്ത്യക്കാരനായ ഡ്രൈവര്‍ക്കും രോഗമുണ്ട്. അവരുള്‍പ്പെടെ രാജ്യത്ത് 30 പേര്‍ക്ക് കൊറോണബാധ കണ്ടെത്തിയതായാണു ആദ്യത്തെ പ്രധാന സംഭവം. എന്നാൽ അതിനുശഷം നിതാന്ത ജാഗ്രതയിലാണ് രാജ്യം, പ്രത്യേകിച്ച് കേരളം. കോവിഡ്-19 പടർന്നുപിടിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും നിരീക്ഷണവും സർക്കാർ ചെയ്തിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ സഭകൾ ആരാധന കൂടിവരവുകൾ ഒഴിവാക്കുകയോ സമയം ഗണ്യമായി വെട്ടികുറക്കുകയോ ചെയ്തു ഗവർമെന്റുമായി സഹകരിക്കുന്നുണ്ട്. യാത്രകൾ ഒഴിവാക്കിയും വീടുകളിൽ അടച്ചിരുന്നു ജോലിചെയ്‌തും പ്രതിരോധന പ്രവർത്തനങ്ങളുമായി വിശ്വാസികൾ ഉൾപ്പെടെ ജനങ്ങൾ ചേർന്നുകഴിഞ്ഞു.
വളരെ എളുപ്പം ബാധിക്കുന്ന രോഗമാണ് കൊറോണയെന്നും എങ്കിലും ചെറിയ മുന്‍കരുതലിലൂടെ അതിനെ പ്രതിരോധിക്കാമെന്നും ഒരു ഡോക്ടര്‍ കൂടിയായ കേന്ദ്രആരോഗ്യമന്ത്രി പറയുകയും ചെയ്തു
ഇത്തരം പകര്‍ച്ചവ്യാധികളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാമെന്നു ലോകത്തിനു കാട്ടിക്കൊടുത്ത കേരളത്തിന്‍റെ മാതൃക പ്രസക്തമാകുന്ന സന്ദര്‍ഭമാണിത്. സംസ്ഥാനത്തിന്‍റെ ജാഗ്രതയോടെയുള്ള ഇടപെടലിനെ കേന്ദ്ര അധികൃതരടക്കം അനുമോദിച്ചതും കഴിഞ്ഞദിവസമാണ്. അടിയന്തിരസാഹചര്യം നേരിടാന്‍ എല്ലാ ആശുപത്രിയിലും മറ്റുള്ളവരുമായി ഇടപഴകാനാകാത്ത ചികിത്സാമുറികള്‍ ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളത്തിന്‍റെ പ്രതിരോധപ്രവര്‍ത്തനത്തിന്‍റെ സഫലമായ പിന്‍തുടര്‍ച്ചയാണത്.
സാമൂഹികമാധ്യമങ്ങളുടെ പ്രതാപകാലമാണിത്. പകര്‍ച്ചവ്യാധിയെപ്പോലുള്ള വിപത്തുകളുടെ യാഥാര്‍ഥ്യരൂപവും സ്വഭാവവും സാമാന്യജനത്തിലേക്കെത്തിക്കാന്‍ അവ വഹിക്കുന്ന പങ്ക് വലുതാണ്. എന്നാല്‍, അതിലുമൊക്കെ എത്രയോ ഭീമാകാരമാണ് അവയിലൂടെ പ്രചരിക്കുന്ന അവാസ്തവങ്ങള്‍. അടിസ്ഥാനമില്ലാത്ത വിവരങ്ങളെ യാഥാര്‍ഥ്യമെന്നവണ്ണം അവതരിപ്പിക്കാന്‍ സാങ്കേതികത്തികവിന്‍റെ സഹായത്തോടെ പല ശ്രമവും നടക്കുന്നു. വളരെ ഗുരുതരമായ വിഷയമെന്ന നിലയില്‍ അവ വൈറസിനെക്കാള്‍ വേഗത്തില്‍ പലരിലേയ്ക്കു പടരുകയും ചെയ്യും. സമൂഹത്തെ ഏറെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറുമ്പോഴും പ്രചരിപ്പിക്കുമ്പോഴും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഓരോരുത്തരും സ്വയം ശീലിക്കണം. സമചിത്തതയോടെയും ഗൗരവത്തോടെയും പ്രശ്നങ്ങളെ സമീപിക്കണം.
സത്യത്തിന്‍റെ പുകമറ സൃഷ്ടിക്കുന്നവയാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍ പലതും. പണ്ടെങ്ങോ ലോകത്തിന്‍റെ ഭാവിയെ സംബന്ധിച്ച് ഒരു വനിത നടത്തിയതായി പറയപ്പെടുന്ന പ്രവചനങ്ങളുടെ ഉദ്ധരണിയില്‍ ഈ വൈറസിനെക്കുറിച്ചും 2020 ലെ അതിന്‍റെ വ്യാപനത്തെക്കുറിച്ചും പറയുന്നുണ്ടെന്നു പ്രചാരണമുണ്ടായി. കൊറോണ ബാധിച്ചു മരിച്ച ചൈനക്കാരുടെ മൃതശരീരങ്ങള്‍ കീറിമുറിച്ച് പായ്ക്കുചെയ്ത് മറ്റിടങ്ങളിലേക്കു അയയ്ക്കുന്നെന്നുപോലും വ്യാജസന്ദേശങ്ങളുണ്ട്. സത്യാവസ്ഥ അന്വേഷിച്ചുചെല്ലുമ്പോള്‍ എല്ലാം ആരുടെയോ ഭാവനയില്‍ മുളച്ചതായിരുന്നുവെന്ന് അറിയുമ്പോഴേക്കും താമസിച്ചുപോയിരിക്കും. കഴിയുന്നതും ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഫോര്‍വേര്‍ഡ് ചെയ്ത് പ്രചരിപ്പിക്കാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കുക. അതോടൊപ്പം അടിയന്തിരപ്രാര്‍ഥന ആവശ്യമായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അതിനുള്ള ക്രമീകരണങ്ങള്‍ വ്യക്തികളായും സഭയായും നിര്‍വഹിക്കാന്‍ എല്ലാവര്‍ക്കും കടപ്പാടുണ്ട്