ചർച്ച് ഓഫ് ഗോഡ് യുഎഇ നാഷണൽ ഓവർസിയറായി ഡോ.കെ. ഓ. മാത്യൂ വീണ്ടും നിയമിതനായി

Oct 1, 2022 - 14:58
Oct 1, 2022 - 15:06
 0

ചർച്ച് ഓഫ് ഗോഡ് യുഎഇ നാഷണൽ ഓവർസിയറായി റവ. ഡോ. കെ. ഓ. മാത്യു വീണ്ടും നിയമിതനായി. തുടർച്ചയായ അഞ്ചാം തവണയാണ് ദൈവസഭയുടെ അന്തർദേശിയ നേതൃത്വം അദ്ദേഹത്തെ യുഎഇ യുടെ നാഷണൽ ഓവർസിയറായി നിയമിക്കുന്നത്.


ദൈവസഭയുടെ മധ്യപൂർവേഷ്യൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, ഫീൽഡ് ഡയറക്ടറായി ഡോ സ്റ്റീഫൻ ഡാർണൽ സൂപ്രണ്ടായി ഡോ പോൾ സ്മിത്‌ഗോളും UAE നാഷണൽ ഓവർസിയറായി റവ. ഡോ. കെ. ഓ. മാത്യു വിനേയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഔദ്യോഗികമായി യുഎഇ നാഷണൽ ഓഫീസിൽ ലഭിച്ചു. ദൈവസഭയുടെ അന്തർദേശിയ നേതൃത്വം തന്നിൽ അർപ്പിച്ച വിശ്വാസത്തോടു തികഞ്ഞ വിശ്വസ്തതയോടെ പ്രവർത്തിക്കുന്നതോടൊപ്പം യുഎഇ ൽ ദൈവസഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുൻപോട്ടു കൊണ്ടുപോകുകയും ചെയ്യും എന്നും റവ. ഡോ. കെ. ഓ. മാത്യു പ്രതികരിച്ചു.


നിലവിൽ ഗില്ഗാൽ ചർച് ഓഫ് ഗോഡ് സഭാ സീനിയർ ശുശ്രൂഷകനും ഷാർജ വർഷിപ്പ് സെന്റർ സെക്രട്ടറിയും, UPF-UAE സീനിയർ പാട്രണും, ICPF രക്ഷാധികാരിയായും പ്രവർത്തിച്ചു വരുന്നു.
വൽസ മാത്യുവാണ് ഭാര്യ. മകൻ ബിഷപ്പ് ഷാൻ മാത്യു ദൈവസഭയുടെ മൾട്ടി നാഷണൽ ഡയറക്ടറും ചർച് യുണൈറ്റഡ് ഷാർജാ സീനിയർ ശുശ്രൂഷകനുമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0