ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ പുതിയ പ്രസിഡണ്ടായി ഡോ. റെനി അലക്സാണ്ടറിനെ തിരഞ്ഞെടുത്തു.

Dr Reni Alexander elected as the President of Church of Christ

Jul 7, 2023 - 02:49
 0

ആയുർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ പുതിയ പ്രസിഡണ്ടായി ഡോ. റെനി അലക്സാണ്ടറിനെ തിരഞ്ഞെടുത്തു. 

ജൂൺ 3 ന് പത്തനാപുരം സഭാ ആസ്ഥാനത്ത് കൂടിയ സ്റ്റേറ്റ് അഡ്വവൈസറി, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ സംയുക്ത കൗൺസിലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സഭയുടെ യുവജന സംഘടനയായ സി.ആർ. വൈ.എംന്റെ ആരാംഭകാലപ്രവർത്തനങ്ങളിലും സഭയുടെ വിവിധ ആത്മീയ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

ചർച്ച് ഓഫ് ക്രൈസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരും മാർഗ്ഗദർശിയും പ്രസിഡണ്ടുമായിരുന്ന  പരേതരായ ഡോ. പി.വി. അലക്സാണ്ടർ, അമ്മുക്കുട്ടി അലക്സാണ്ടർ എന്നിവരാണ് മാതാപിതാക്കൾ. ഡോ. റോയ് അലക്സാണ്ടർ സഹോദരനാണ്. ഭാര്യ ഡോ. ബീന. മക്കൾ : റൂബെൻ, റെനിറ്റ .

കേരളത്തിൽ 130 ഓളം സഭകളും മറ്റു പ്രവർത്തനങ്ങളും ഉള്ള സഭയ്ക്ക് മറ്റു സംസ്ഥാനങ്ങളിലും പ്രവർത്തനങ്ങൾ ഉണ്ട്. സഭയുടെ കീഴിൽ മേഴ്‌സി സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ വാളകം, കേരള ക്രിസ്ത്യൻ തിയൊളജിക്കൽ സെമിനാരി ആയുർ, മേഴ്‌സി നഴ്സിംഗ് കോളേജ് വാളകം , മേഴ്‌സി ക്ലിനിക് , ക്രിസ്ത്യൻ ഹോം എന്നിവ പ്രവർത്തിക്കുന്നു.

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0