ദുബായ് അയേൺമാൻ ചലഞ്ച് പൂർത്തിയാക്കി; പെന്തെക്കോസ്ത് യുവാവ് ശ്രദ്ധേയനായി

വേൾഡ് ട്രൈയത്തലോൺ കോർപ്പറേഷൻ ദുബായിയിൽ വെച്ച് സംഘടിപ്പിച്ച അയേൺമാൻ ചലഞ്ച് പൂർത്തിയാക്കി പെന്തെക്കേസ്ത് യുവാവ് ജേക്കബ് തങ്കച്ചൻ ശ്രദ്ധേയനായി. തുടർച്ചയായി 2 കിലോമീറ്റർ നടുകടലിലേക്ക് നീന്തുക,

Feb 12, 2020 - 12:42
 0
ദുബായ് അയേൺമാൻ ചലഞ്ച് പൂർത്തിയാക്കി; പെന്തെക്കോസ്ത് യുവാവ് ശ്രദ്ധേയനായി
ജേക്കബ് തങ്കച്ചൻ

വേൾഡ് ട്രൈയത്തലോൺ കോർപ്പറേഷൻ ദുബായിയിൽ വെച്ച് സംഘടിപ്പിച്ച അയേൺമാൻ ചലഞ്ച് പൂർത്തിയാക്കി പെന്തെക്കേസ്ത് യുവാവ് ജേക്കബ് തങ്കച്ചൻ ശ്രദ്ധേയനായി. തുടർച്ചയായി 2 കിലോമീറ്റർ നടുകടലിലേക്ക് നീന്തുക, 90 കിലോമീറ്റർ സൈക്കിളിങ്ങ്, 21 കിലോമീറ്റർ ഓട്ടം എന്നിവ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുക എന്നതാണ് ട്രൈയത്തലോൺ 70.3 അയേൺമാൻ ചലഞ്ച്. ഐപിസി വർഷിപ്പ് സെന്റർ ഷാർജ സഭാംഗമായ ജേക്കബ് ദുബായ് സ്പാർക്ക് ഇന്റർനാഷ്ണൽ എനർജി ഓഫീസ് മാനേജരായി ജോലി ചെയ്യുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് ചലഞ്ച് പൂർത്തിയാക്കിയത്. കഴിഞ്ഞ മാസം കേരളത്തിലെ വാഗമൺ അൾട്രാ മാരത്തോണിൽ 90 കിലോമീറ്റർ മലമുകളിലേക്ക് ഓടി കയറുന്നതിലും വിജയം നേടിയിട്ടുണ്ട്. ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരിയിൽ നിന്ന് എം.ഡിവ് ബിരുദധാരിയും വർഷിഷ് സെന്റർ കോളേജ് ഓഫ് തിയോളജിയിൽ എം.ടിഎച്ച് വിദ്യാർത്ഥിയുമാണ്. ദൈവം നൽകിയ ആരോഗ്യം നശിപ്പിച്ചു കളയാതെ സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം വളഞ്ഞബലം ഐപിസി ഹെബ്രോൻ സഭാംഗങ്ങളായ തേവരയിൽ ജോൺസ് വില്ലയിലെ തങ്കച്ചൻ- തങ്കമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ :- ജെസി ജെയ്ക്കബ്, മകൻ ജോൺ ജെയ്ക്കബ്.