ഈജിപ്റ്റില്‍ 76 ചര്‍ച്ചുകള്‍ക്കു കൂടി സര്‍ക്കാര്‍ അംഗീകാരം നല്‍കി

Aug 5, 2021 - 12:03
 0

ഈജിപ്റ്റില്‍ 76 ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു കൂടി കാബിനറ്റ് അഫിലിയേറ്റഡ് കമ്മിറ്റി ലൈസന്‍സ് നല്‍കി.

ജൂലൈ 25-ന് ഞായറാഴ്ച ഇതു സംബന്ധിച്ച് മന്ത്രിസഭായോഗം ഉത്തരവിറക്കി. ഇതോടെ രാജ്യത്ത് ലൈസന്‍സിനായി അപേക്ഷിക്കപ്പെട്ട ചര്‍ച്ചുകളുടെ 20-ാമതു ബാച്ചിനാണ് അംഗീകാരം ലഭിച്ചത്.
2016 മുതല്‍ 3,730 ചര്‍ച്ചുകളാണ് അപേക്ഷ നല്‍കിയിരുന്നത്.

ഇതോടെ 1958 ചര്‍ച്ചുകള്‍ക്ക് അംഗീകാരമായി. ആരാധനാലയങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ ആരാധനയ്ക്കു മുടക്കം വന്നിരിക്കുകയായിരുന്നു. 2017 മുതലാണ് ചര്‍ച്ചുകള്‍ക്ക് അംഗീകാരം നല്‍കി വന്നത്.

ആദ്യമൊക്കെ കുറച്ചു ചര്‍ച്ചുകള്‍ക്കായിരുന്നു പരിഗണന നല്‍കിയിരുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ വെറും 10 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0