ലോകത്ത് അതിവേഗം വളരുന്ന സഭയായി ഇറാന്‍ സഭ മുന്നേറുന്നു
ഇറാനില്‍ ഇസ്ളാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും മറ്റു മതവിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിപ്പാന്‍ ശക്തമായി നിരോധനമുള്ളപ്പോള്‍ , ലോകത്ത് അതിവേഗം വളരുന്ന ദൈവസഭകളിലൊന്നു ഇറാന്‍ കേന്ദ്രീകരിച്ചാണെന്നും
ഇറാനില്‍ ഇസ്ളാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും മറ്റു മതവിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിപ്പാന്‍ ശക്തമായി നിരോധനമുള്ളപ്പോള്‍ , ലോകത്ത് അതിവേഗം വളരുന്ന ദൈവസഭകളിലൊന്നു ഇറാന്‍ കേന്ദ്രീകരിച്ചാണെന്നും യഥാര്‍ത്ഥ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം എത്ര അത്ഭുതകരമായി വ്യാപരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.
ദിനംപ്രതി നൂറുകണക്കിനു ആളുകളാണ് ഷിയ മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ യേശുക്രിസ്തുവിനെ രക്ഷകനും കര്‍ത്താവുമായി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്ളാമിക് റിപ്പബ്ളിക്ക് ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള ഖൊമൈനി ഏതാനും വര്‍ഷം മുമ്പ് ഇറാന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചത് ലോക മാധ്യമ ശ്രദ്ധ നേടിയിരുന്നു. മുസ്ളീങ്ങള്‍ കൂട്ടത്തോടെ ക്രിസ്ത്യാനികളാകുന്നു എന്നായിരുന്നു അദ്ദേഹം ആശങ്ക പങ്കുവെച്ചത്. അതിനെത്തുടര്‍ന്നു അടുത്ത കാലത്ത് ഇറാന്‍ ഇന്റലിജന്റ് മന്ത്രി മഹമ്മൂദ് അലവിയും സമാനമായ ആശങ്ക രാജ്യത്തോട് അറിയിക്കുകയുണ്ടായി.
“ജനങ്ങള്‍ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികളാകുന്നു, അത് നമ്മുടെ കണ്ണിനു മുമ്പില്‍ നടക്കുന്നു”. അതിനുശേഷം ധ്രുതഗതിയില്‍ ഭരണകൂടം വലിയ നടപടികളിലേക്കു നീങ്ങി. ഇസ്ളാം മതത്തില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ജനം രഹസ്യമായിത്തന്നെ ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നു.
ഈ പ്രതികൂലങ്ങളുടെയൊക്കെ നടുവിലും ജനം ദൈവത്തിന്റെ വചനത്തിനായി ദാഹിക്കുന്നു. സുവിശേഷത്തിനും കര്‍ത്താവിനെ ആരാധിക്കുന്നതിനുമുള്ള കൂടിവരവിനുമൊക്കെ നിയന്ത്രണങ്ങളും അറസ്റ്റും ഒക്കെ ഉണ്ടായിരുന്നിട്ടും ജനം രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 1994-ല്‍ രാജ്യത്ത് ആകെ 1 ലക്ഷം ക്രൈസ്തവര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 30 ലക്ഷം വിശ്വാസികളാണുള്ളത്. ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് ദൈവസഭയെ വളര്‍ക്തുന്നത്.
രഹസ്യമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സുവിശേഷകര്‍ അനവധിയുണ്ട്. ആരാധനാ സ്വാതന്ത്യ്രമില്ലാത്തതിനാല്‍ യു.എസ്.എ., ജര്‍മ്മനി, കാനഡ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി പോകുന്നവരും ജോലിക്കായി പോകുന്നവരും കര്‍ത്താവിനെ ആരാധിക്കുന്നു. വിദേശ രാജ്യങ്ങളിലാണ് സ്നാനപ്പെടുന്നത്. എന്റെ വീട്ടില്‍ സഭയുണ്ട്.
ഇവിടെനിന്നുകൊണ്ട് ഇന്റര്‍നെറ്റുവഴി വിദേശങ്ങളില്‍ കഴിയുന്ന വിശ്വാസികളുമായി കൂട്ടായ്മകള്‍ നടത്തുന്നു, റെയ്സന്‍ പറയുന്നു. രക്ഷിക്കപ്പെടുന്നവര്‍ക്ക് രഹസ്യകേന്ദ്രങ്ങളിലാണ് സ്നാന ശുശ്രൂഷകള്‍ നടത്തുന്നത്. ലോകത്ത് അതിവേഗം വളരുന്ന ദൈവസഭ ഇറാന്‍ സഭയാണ്. നിയമത്തിന്റെ അടിച്ചമര്‍ത്തലിനും തളര്‍ത്താനാവാത്ത ദൈവിക പദ്ധതി ഇറാനേ ക്രിസ്തുവിങ്കലേക്കു നയിക്കുകയാണ്.