ദുരിതാശ്വാസം: നിലമ്പൂരിൽ നിറസാന്നിദ്ധ്യമായി ന്യൂ ഹോപ്പ് ബൈബിൾ കോളേജ് വിദ്യാർത്ഥികളും
ദുരന്തമുഖത്ത് ആശ്വാവാസവുമായി നിലമ്പൂരിലെ ന്യൂ ഹോപ്പ് ബൈബിൾ കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. വെള്ളം കയറിയ വീടുകൾ സന്ദർശിച്ച് വീടുകൾ വൃത്തിയാക്കികൊടുക്കുന്നത് ദുരന്തമനുഭവിക്കുന്നവർക്ക് ആശ്വാസമായി.
ദുരന്തമുഖത്ത് ആശ്വാവാസവുമായി നിലമ്പൂരിലെ ന്യൂ ഹോപ്പ് ബൈബിൾ കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. വെള്ളം കയറിയ വീടുകൾ സന്ദർശിച്ച് വീടുകൾ വൃത്തിയാക്കികൊടുക്കുന്നത് ദുരന്തമനുഭവിക്കുന്നവർക്ക് ആശ്വാസമായി. വിദ്യാർത്ഥികളും അദ്ധ്യാപകരും പല സംഘങ്ങളായി തിരിഞ്ഞ് ചുങ്കത്തറ, പുലൻച്ചേരി, മുട്ടിക്കടവ്, നിലമ്പൂർ തുടങ്ങിയിടങ്ങളിലെ ഭവനങ്ങൾ വൃത്തിയാക്കി.
കഴിഞ്ഞ ശനിയാഴ്ച മുതൽ തുടങ്ങിയതാണ് ഈ പ്രവർത്തനങ്ങൾ അടുത്ത ഒരാഴ്ചയും തുടരും. കോളേജ് രജിസ്ട്രാർ ലിജോ തോമസും അദ്ധ്യാപകരായ മനോജ് വി മാത്യുവും ശരൺ തങ്കച്ചനും ജീവകാരുണ്യ പ്രവർത്തരങ്ങൾക്ക് നേതൃത്വം നൽകുന്നു