മികച്ച സാമൂഹിക സേവനത്തിന് ഡോ. ജയിംസ് വർഗീസിന് ഗ്ലോബൽപീസ് പുരസ്കാരം

മികച്ച സാമൂഹിക സേവനത്തിനുള്ള അക്കാദമി ഓഫ് യൂണിവേഴ്സൽ ഗ്ലോബൽപീസ് യു.എൻ ഡോക്ടറേറ്റും പുരസ്കാരവും പ്രവാസി മലയാളിയും പെന്തെക്കോസ്ത് വിശ്വാസിയുമായ

Jun 12, 2018 - 20:12
 0
മികച്ച സാമൂഹിക സേവനത്തിന് ഡോ. ജയിംസ് വർഗീസിന് ഗ്ലോബൽപീസ് പുരസ്കാരം

മികച്ച സാമൂഹിക സേവനത്തിനുള്ള അക്കാദമി ഓഫ് യൂണിവേഴ്സൽ ഗ്ലോബൽപീസ് യു.എൻ ഡോക്ടറേറ്റും പുരസ്കാരവും പ്രവാസി മലയാളിയും പെന്തെക്കോസ്ത് വിശ്വാസിയുമായ ഡോ.ജയിംസ് വർഗീസിന്. വേശ്യാവൃത്തിയിലേക്ക് തള്ളിവിടപ്പെടുന്ന പെൺകുട്ടികളെ രക്ഷിക്കുന്ന ഇന്ത്യൻ റെസ്ക്യൂ മിഷന്റെ ഡയറക്ടറാണ് ജയിംസ് . ഇദ്ദേഹത്തിന്റെ നേതൃത്യത്തിൽ രണ്ടായിരത്തിൽ പരം പെൺകുട്ടികളെയാണ് ഇന്ത്യൻ റെസ്ക്യൂ മിഷൻ രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചത് .

ഇടുക്കി കുമളി സ്വദേശികളായ പാസ്റ്റർ. ബാബു വർഗീസിന്റെയും ആലീസിന്റെയും മകനും കർണാടക ബെളഗാവി ഗോകക് നിവാസിയുമായ ജയിംസ് പത്രപ്രവർത്തനത്തിൽ നിന്നാണ് സന്നദ്ധസേവന രംഗത്തെത്തിയത്. മാധ്യമ പ്രവർത്തനത്തിനിടെ പൂണെയിലെ ചുവന്ന തെരുവിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ദുരിത ജീവിതമാണ് 2009ൽ ഇന്ത്യൻ റെസ്ക്യൂ മിഷൻ എന്ന സന്നദ്ധ സംഘടന രൂപീകരിക്കാൻ പ്രേരണയായത്. മുംബെയിൽ നടന്ന ചടങ്ങിൽ അക്കാദമി സ്ഥാപക ചെയർമാൻ ഡോ. മധു കൃഷ്ണയാണ് ഡോക്ടറേറ്റ് നൽകി ജയിംസിനെ ആദരിച്ചത്. കർണാടകയിലെ ബെളഗാവി ജില്ലയിലെ ഗോഗക് താലൂക്കിൽ കഴിഞ്ഞ 20 വർഷത്തിൽ പരമായ് സുവിശേഷ പ്രവർത്തനം ചെയ്യുന്ന ബഥേൽ ന്യൂ ലൈഫ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകനാണ് ജയിംസിന്റെ പിതാവ് പാസ്റ്റർ.ബാബു വർഗീസ്. ദാരിദ്ര്യം ,പ്രേമക്കുരുക്ക്, ജീവിത ദുരന്തങ്ങൾ, നിരക്ഷരത എന്നിവ മുതലെടുത്താണ് മനുഷ്യക്കടത്ത് സംഘങ്ങൾ പെൺകുട്ടികളെ നഗരത്തിലെത്തിക്കുന്നത്. ജയിംസ് വർഗീസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ റെസ്ക്യൂ മിഷൻ പ്രവർത്തകർ പൂനെ, മുംബൈ, ബാംഗ്ലൂർ, മറ്റ് ഇന്ത്യൻ നഗരങ്ങൾ

എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത് ജീവനു ഭീഷണിയും ക്രൂര മർദ്ദനവും നേരിട്ടു കൊണ്ടാണ്. തനിക്ക് ലഭിച്ച അംഗീകാരം ദൈവനാമ മഹത്യത്തിനായ് അർപ്പിക്കുന്നുവെന്നും ക്രൈസ്തവ വിശ്വാസികൾ, അടിമകളായി നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന കുട്ടികളെ സംരക്ഷിക്കുവാൻ മുന്നിട്ടിറങ്ങി വരണമെന്നും ജയിംസ് പറഞ്ഞു. പത്രപ്രവർത്തകനായ ഇദ്ദേഹം GBN7 ന്യൂസ് ചാനൽ, സ്കൂൾ, അനാഥാലയം, കുട്ടിക്കക്കായ് സ്വയം തൊഴിൽ പദ്ധതി എന്നിവ നടത്തുന്നു. ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി സി പി എ ) ഭാരവാഹിയായ ജെയിംസ് നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനും ലോക് സഭാംഗവും ആയിരുന്ന ഡോ. എച്ച്.ടി. സാംഗ്ലീയാനയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് . കർണാടക ഐ പി സി മുൻ പ്രസിഡന്റ് പാസ്റ്റർ ടി.ഡി.തോമസിന്റെ സഹോദരി പുത്രനാണ് ജയിംസ് വർഗീസ്.