ഗുജറാത്ത്‌ ബൈബിൾ ട്രെയിനിങ് സെന്ററിന്റെ ഗ്രാഡുവേഷൻ സർവീസ് നടന്നു

Oct 31, 2022 - 03:11
Oct 31, 2022 - 03:29
 0

ഗുജറാത്ത്‌ ബൈബിൾ ട്രെയിനിങ് സെന്ററിന്റെ (GBTC) ഗ്രാഡുവേഷൻ സർവീസ് ഇന്നലെ ബാർടോളിയിൽ വെച്ചു നടന്നു ‘മോൾടെഡ് ഫോർ മിഷൻ ‘എന്നതായിരുന്നു ഈ വർഷത്തെ ഗ്രാഡുവേഷൻ സർവീസിന്റെ തീം.
ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ. ഡോ. ടി വത്സൻ എബ്രഹാമും സഹധർമണി ലാലി വത്സൻ എബ്രഹാമും മുഖ്യ അതിഥികൾ ആയിരുന്നു.


ജി ബി ടി സി യുടെ ഡയറക്ടർ പാസ്റ്റർ ജോൺസൺ മാർക്ക് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ സാബു തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ഗ്രാഡുവേഷൻ സർവീസിൽ ഡോ. ടി വത്സൻ എബ്രഹാം ബിരുദദാനവും മുഖ്യ സന്ദേശവും നൽകി. ഐപിസി ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജോർജ് ദൈവത്തിൽ ആശ്രയിച്ചു ദൗത്യത്തിൽ മുന്നേറുക എന്നു ഗ്രാഡുവേറ്റ്സിനെ ഓർമിപ്പിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ എം എം വർഗീസ് അനുഗ്രഹ പ്രാർത്ഥന നടത്തി. ജിബിടിസിയുടെ അധ്യാപകരും വിവിധ സഭകളിൽ നിന്നുള്ള ശുശ്രൂഷകന്മാരും നിരവധി വിശ്വാസികളും ഇതിൽ പങ്കെടുത്തു. ഇരുപത്തി നാല് വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ ഇന്നലെ ഗ്രാഡുവേഷൻ ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0