ഹമാസ് എട്ട് ബന്ദികളെ കൂടി മോചിപ്പിച്ചു; പകരം 110 പാലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കും

Jan 31, 2025 - 07:53
 0
ഹമാസ് എട്ട് ബന്ദികളെ കൂടി മോചിപ്പിച്ചു; പകരം 110 പാലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കും

ഹമാസ് തടവിലാക്കിയ എട്ട് ബന്ദികളെ കൂടി മോചിപ്പിച്ചു. മൂന്ന് ഇസ്രായേല്‍ പൗരന്‍മാരെയും അഞ്ച് തായ് പൗരന്‍മാരെയുമാണ് ഹമാസ് മോചിപ്പിച്ചത്. ഖാന്‍ യൂനിസില്‍ ഹമാസ് തലവനായിരുന്ന യഹ്യാ സിന്‍വാറിന്റെ വീടിന് സമീപത്തുവെച്ചാണ് ബന്ദികളെ മോചിപ്പിച്ചത്. ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥയായ അഗാം ബെര്‍ജറിനെയാണ് ആദ്യം വിട്ടയച്ചത്.

ബന്ദികളെ ജബാലിയയില്‍വെച്ചാണ് മോചിപ്പിച്ചത്. ഹമാസ് ബന്ദികളെ മോചിപ്പിച്ചതിന് പകരമായി 110 പാലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കും. മോചിപ്പിക്കുന്ന പാലസ്തീനികളില്‍ 32 പേര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണ്. അതേസമയം ബന്ദി മോചനം കാണാനായി ഖാന്‍ യൂനിസില്‍ നൂറുകണക്കിന് ഫലസ്തീനികളാണ് ഒരുമിച്ച് കൂടിയത്.

വിട്ടയക്കപ്പെട്ട ബന്ദികളെ സ്വീകരിക്കുന്നതിനായി നിരവധിപേര്‍ തെല്‍ അവീവിലും ഒരുമിച്ചുകൂടിയിട്ടുണ്ട്. യുഎസിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ബന്ദികളെ സ്വീകരിക്കാനായി തെല്‍ അവീവില്‍ എത്തിയിട്ടുണ്ട്.