തമ്പിയുടെ ഹൃദയം (മനുഷ്യ ഹൃദയം )

ക്രൈസ്തവ പ്രചരണത്തിന്നു ലോകവ്യാപകമായി ഉപയോഗിക്കുന്ന The Heart Book എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷാ ഗ്രന്ഥമാണ് മാനുഷഹൃദയദർപ്പണം . 1850-കളിൽ ബാസൽ മിഷൻ ആണ്

Dec 5, 2019 - 11:17
 0
തമ്പിയുടെ ഹൃദയം (മനുഷ്യ ഹൃദയം )

ക്രൈസ്തവ പ്രചരണത്തിന്നു ലോകവ്യാപകമായി ഉപയോഗിക്കുന്ന The Heart Book എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷാ ഗ്രന്ഥമാണ് മാനുഷഹൃദയദർപ്പണം . 1850-കളിൽ ബാസൽ മിഷൻ ആണ് ഇത് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത്.ഹെർമ്മൻ ഗുണ്ടർട്ടിന്റെ കല്ലച്ചിലാണ് ഇതിന്റെ ആദ്യത്തെ പതിപ്പ് ഇറങ്ങിയത്. 1926-ൽ ഇതിന്റെ എട്ടാം പതിപ്പ് പുറത്തിറങ്ങി. പിൽക്കാലത്ത് ഇതിന്റെ പേര് തമ്പിയുടെ ഹൃദയം എന്നാക്കി മാറ്റി. ഇപ്പോൾ ഇതാണ് പ്രചരണത്തിലുള്ളത്. പ്രസ്സിന്റെ പേര് പിൽക്കാലത്ത് ബാസൽ മിഷൻ പ്രസ്സ് എന്നത് മാറ്റി കനാറീസ് മിഷൻ പ്രസ്സ് എന്ന് ആക്കിയിട്ടുണ്ടെങ്കിലും അതിന്റെ കാരണം വ്യക്തമല്ല. 1926-ലെ ഇതിന്റെ അച്ചടിപ്പുസ്തകം ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.

Click here to download    ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയുക 

തമ്പിയുടെ ഹൃദയം (മനുഷ്യ ഹൃദയം )