ക്രിസ്ത്യാനിത്വം ഉപേക്ഷിച്ചാൽ, വ്യക്തിത്വം നഷ്ടപ്പെടും; ഹംഗറി ജനങ്ങൾക്ക് മന്ത്രിയുടെ ഉപദേശം

Dec 9, 2019 - 13:07
 0

ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാൽ രാജ്യത്തിന്റെ വ്യക്തിത്വം മൊത്തത്തിൽ തന്നെ നഷ്ടപ്പെടുമെന്ന ഹംഗേറിയൻ മന്ത്രി കാറ്റലിന് നൊവാക്. ഹംഗറി രാജ്യത്ത് ക്രൈസ്തവ വിശ്വാസത്തിന് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഹങ്കേറിയൻ മന്ത്രിയുടെ ഈ പ്രസ്താവന.
ബ്രസീലിയൻ സർക്കാരുമായി ചേർന്ന് അമേരിക്കയിലെ ക്യാപിറ്റോൾ ഹില്ലിൽ സംയുക്തമായി സംഘടിപ്പിച്ച കുടുംബ നയങ്ങളുടെ രണ്ടാമത് വാർഷിക സമ്മേളനത്തിൽ കാറ്റലിൻ നോവാക്ക് സംസാരിക്കുമ്പോഴാണ് ഇത് പ്രസ്താവിച്ചത്.

യൂറോപ്പ് ഭൂഖണ്ഡത്തിലേ പല രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയിൽ വലിയതോതിലുള്ള കുറവ് ഹംഗറിയിലും അനുഭവപ്പെടുന്നുണ്ടെന്നും, പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളെ ജനസംഖ്യ വർദ്ധനവിനായി ആശ്രയിക്കാതെ, കുടുംബങ്ങൾക്ക് അനുകൂലമായ പദ്ധതികളിലൂടെ പ്രസ്തുത കുറവിനെ മറികടക്കാനാണ് ഹംഗറി ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ക്രൈസ്തവർ പീഡനമേൽക്കുന്ന സ്ഥലങ്ങളിൽ അവർക്ക് ആവശ്യമായ വേണ്ട എല്ലാ സഹായങ്ങൾ നൽകുന്നതും തങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും കാറ്റലിൻ നോവാക്ക് കൂട്ടി ചേർത്തു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0